Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആരാധകരെ...

ആരാധകരെ അമ്പരിപ്പിച്ച്​ ഹോംപോഡുമായി ആപ്പിൾ

text_fields
bookmark_border
ആരാധകരെ അമ്പരിപ്പിച്ച്​ ഹോംപോഡുമായി ആപ്പിൾ
cancel

ഫോണും ടാബ്​​ലെറ്റുമായിരുന്നില്ല ആപ്പിളി​​െൻറ ഇൗ വർഷത്തെ വേൾഡ്​ ഡെവലപ്പേഴ്​സ്​ കോൺഫറൻസി​​െൻറ സവിശേഷത. ഹോംപോഡ്​ എന്ന പുതിയ സ്​പ്പീക്കർ അവതരിപ്പിച്ച്​ കൊണ്ടാണ്​ ഇത്തവണ ആപ്പിൾ ഉപഭോക്​താക്കളെ ഞെട്ടിക്കുന്നത്​. ആമസോണി​​െൻറ ഇക്കോ ഗൂഗിൾ ഹോം എന്നിവക്കുള്ള ​  ആപ്പിളി​​െൻറ മറുപടിയാണ്​​ സിരി അധിഷ്​ടിതമാക്കി പ്രവർത്തിക്കുന്ന ഹോംപോഡ്​.

ഒറ്റ നോട്ടത്തിൽ ഒരു കുഞ്ഞൻ സ്​പീക്കർ അത്രയേ ഹോംപോഡിനെ ആദ്യ കാണുന്നവർക്ക്​ തോന്നു. പക്ഷേ ഹോംപോഡ്​ ചില്ലറക്കാരനല്ല. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അധിഷ്​ഠിതമായി ശബ്​ദ നിർദ്ദേശങ്ങൾക്കനുസരിച്ച്​ പ്രവർത്തിക്കുന്ന ​സ്​പീക്കറാണ്​ ഹോംപോഡ്​.

അടിസ്ഥാനപരമായി ഒരു മ്യൂസിക്ക്​ പ്ലേയറായണ്​ ഹോംപോഡ്​. പക്ഷേ സംഗീതത്തെ പുനരവതിരപ്പിക്കുകയാണെന്ന്​ അറിയിച്ചാണ്​ ആപ്പിൾ ഹോംപാഡിനെ പുറത്തിറക്കിയത്​​. എവിടെയാണോ വെച്ചിരിക്കുന്നത്​ ആ മുറിയുടെ ആകൃതി തിരിച്ചറിഞ്ഞ്​ ശബ്​ദം ക്രമീകരിക്കാൻ ഹോംപോഡിനാവും. മറ്റൊരു ഹോംപോഡുമായി പെയർ ചെയ്​താൽ ശബ്​ദാനുഭവം കൂടുതൽ മനോഹരമാവും.

 മ്യൂസിക്കോളജിസ്​റ്റ്​ സംവിധാനമാണ്​ സ്​പീക്കറി​​െൻറ ഏറ്റവും വലിയ പ്രത്യേകത. സിരി അധിഷ്​ടിതമാക്കി പ്രവർത്തിക്കുന്ന മ്യൂസി​ക്കോളജിസ്​റ്റുമായി നിങ്ങൾക്ക്​ സംസാരിക്കാം. ഇഷ്​ടപ്പെട്ട പാട്ട്​ കേൾപ്പിക്കാൻ ആവശ്യപ്പെടാം. ഇത്തരത്തിൽ സ്​പീക്കറിനെ നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനമായാണ്​ മ്യൂസിക്കോളജിസ്​റ്റിനെ ആപ്പിൾ രൂപകൽപ്പന ചെയ്​തിരിക്കുന്നത്​. അതോടൊപ്പം കാലവസ്ഥ, വാർത്ത, മെസേജ്​, പോഡ്​കാസ്​റ്റ്​, സ്​റ്റോക്ക്​സ്​ ഉൾപ്പടെ എന്തും ഹോം പോഡിനോട്​ ചോദിക്കാം. എല്ലാത്തിനും കൃത്യമായ ഉത്തരം ഇത്​ നൽകും.

പുത്തൻ ​െഎപാഡുകൾ വിപണിയിലേക്ക്​

ഡിസ്​പ്ലേ വലിപ്പം കൂട്ടിയാണ്​ ആപ്പിൾ പുതിയ രണ്ട്​ ​െഎപാഡ്​ ​മോഡലുകൾ  വിപണിയിലിറക്കിയിരിക്കുന്നത്​. 10.5, 12.5 എന്നീ രണ്ട്​ ഡിസ്​പ്ലേ സൈസിലാവും പുതിയ ​െഎപാഡ്​ മോഡലുകൾ വിപണിയിലെത്തുക. 10.5 ഇഞ്ച്​ വലിപ്പമുള്ള മോഡലിന്​ 41,700 രൂപയും 12.5 ഇഞ്ച്​ മോഡലിന്​ 51,400 രൂപയുമാണ്​ വില. 512 ജി.ബിയാണ് ഉയർന്ന വകഭേദത്തി​​െൻറ ​ ​സ്​റ്റോറേജ്​. പുതിയ ​െഎപാഡുകൾ ഉപഭോക്​താകൾക്ക്​ ഇപ്പോൾ തന്നെ ഒാർഡർ ചെയ്യാമെന്നാണ്​ ആപ്പിൾ അറിയിച്ചിരിക്കുന്നത്​. രണ്ടാഴ്​ചയിൽ ഷിപ്പിങ്​ ആരംഭിക്കുമെന്നാണ്​ സൂചന.

പുതുമകളുമായി ​െഎ.ഒ.എസ്​ 11
ആപ്പിളി​​െൻറ ഒാപ്പറേറ്റിങ്​ സിസ്​റ്റം ​െഎ.ഒ.എസ്​ 10നെ പരിഷ്​കരിച്ച്​ ഇറക്കുകയാണ്​ ആപ്പിൾ. ശബ്​ദം, ബ്രൈറ്റ്​നെസ്സ്​ എന്നിവ ക്രമീകരിക്കുന്നതിനുളള പുതിയ പാനൽ. പരിഷ്​കരിച്ച ആപ്പിൾ പേ സംവിധാനം. ആഗ്​മ​െൻറഡ്​ റി​യാലിറ്റി അധിഷ്​ടിതമായ കൂടുതൽ ആപ്പുകൾ.  പരിഷ്​കരിച്ച്​ ഇറക്കിയിരിക്കുന്ന സിരിയും, മാപ്പും എന്നിവയാണ്​ ​െഎ.ഒ.എസ്​ 11 പ്രധാന പ്രത്യേകതകൾ.

കരുത്ത്​ കൂട്ടി ​െഎ–മാക്​
പ്രൊഫഷണലുകളെ ലക്ഷ്യമിട്ട്​ ആപ്പിൾ അവരുടെ ഡെസ്​ക്​ടോപ്പ്​ ശൃഖലയെ കുറച്ച്​ കൂടി കരുത്ത്​ കൂട്ടി രംഗത്തറിക്കുന്നു​. 18 കോർ പ്രൊസസറാണ്​ ​െഎമാക്​ പ്രോയുടെ പ്രധാന പ്രത്യേകത. ഇതി​നൊപ്പം റാഡേൺ വേഗ എന്നറിയപ്പെടുന്ന ​ഗ്രാഫിക്​സ്​ ചിപ്പ്​സെറ്റും ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഡിസംബർ മാസം മുതൽ ​െഎമാകി​​െൻറ ഷിപ്പിങ്​ ആരംഭിക്കും. 5000 ഡോളറാണ്​ ​െഎമാക്​ പ്രോയുടെ വില. ചില ഡെസ്​​ക്​ടോപ്പുകളുടെ വില ആപ്പിൾ കുറച്ചിട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleHomePod
News Summary - HomePod Speaker and New iMacs: What We Saw at Apple’s WWDC
Next Story