Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫേസ്​ബുക്ക്​...

ഫേസ്​ബുക്ക്​ എക്​സ്​പ്രസ്​ വൈ ഫൈ ഇന്ത്യയിൽ പരീക്ഷിച്ചു

text_fields
bookmark_border
ഫേസ്​ബുക്ക്​ എക്​സ്​പ്രസ്​ വൈ ഫൈ ഇന്ത്യയിൽ പരീക്ഷിച്ചു
cancel

മുംബൈ: ഫ്രീ ബേസികിന്​ ശേഷം എക്​സ്​പ്രസ്​ വൈ ഫൈയുമായി ഫേസ്​ബുക്ക്​ എത്തുന്നു. പുതിയ എക്​സ്​പ്രസ്​ വൈ ഫൈ സംവിധാനം രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഫേസ്​ബുക്ക്​ പരീക്ഷിച്ചതായാണ്​ വിവരം.  ഗ്രാമീണ ഇന്ത്യയിൽ ഇൻറർനെറ്റ്​ സേവനം ലഭ്യമാക്കുന്നതിന്​ വേണ്ടിയാണ്​ ഫേസ്​ബുക്ക്​ പുതിയ സംവിധാനവുമായി രംഗത്തെത്തുന്നത്​. ഫേസ്​ബുക്കി​െൻറ ഫ്രീ ബേസിക്​ സംവിധാനം നെറ്റ്​ ന്യൂട്രാലിറ്റിക്​ എതിരായിരുന്നു.​

ഫേസ്​ബുക്കി​​െൻറ വെബ്​സൈറ്റിലെ വിവരങ്ങളനുസരിച്ച്​ എക്​പ്രസ്​ വൈ ഫൈ ഇൻറർനെറ്റ്​ സേവനദാതാക്കളുമായും പ്രാദേശിക വ്യവസായികളുടെ കൂടി പിന്തുണയിലാവും പ്രവർത്തിക്കുക. ഇൻറർനെറ്റ്​ കണ്​കടി​വിറ്റി കൂടുതൽ പ്രദേശങ്ങൾക്ക്​ ലഭ്യമാക്കുക എന്നതാണ്​ ഇതി​െൻറ ലക്ഷ്യം. എന്നാൽ എക്​സ്​പ്രസ്​ വൈ ഫൈയിൽ ഫ്രീ ബേസിക്കി​നെ പോലെ കുറച്ച്​ വെബ്​സൈറ്റുകൾക്ക്​ മാത്രമേ ലഭ്യമാവുകയുള്ളോ എന്ന്​ ഫേസ്​ബുക്ക്​ വ്യക്​തമാക്കിയിട്ടില്ല.

2014ൽ റിലയൻസിന്​ ഒപ്പം ചേർന്നാണ്​ ഫേസ്​ബുക്ക്​ ​ഫ്രീ ബേസിക്​ അവതരിപ്പിച്ചത്​ ​. എന്നാൽ അന്നുതന്നെ  ഫ്രീ ബേസിക്​ നെറ്റ്​ ന്യൂട്രാലിറ്റിക്​ എതിരാണെന്ന്​ വിമർശനങ്ങൾ ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook
News Summary - Facebook tests ‘Express Wifi’ in India
Next Story