Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightമിശ്ര വിവാഹിതരെ...

മിശ്ര വിവാഹിതരെ ആക്രമിക്കാൻ ആഹ്വാനം; പേജ്​ നീക്കം ചെയ്​ത്​ ഫേസ്​ബുക്ക്​

text_fields
bookmark_border
facebook-building
cancel

ന്യൂഡൽഹി: മിശ്ര വിവാഹിതരായ ദമ്പതികളുടെ ചിത്രങ്ങൾ പോസ്​റ്റ്​ ചെയ്ത് അവരെ​ ആക്രമിക്കാൻ ആഹ്വാനം ചെയ്​ത പേജ് ഫേസ്​ബുക്ക്​ നീക്കം ചെയ്​തു​. ‘ഹിന്ദുത്വ വാർത്ത’ എന്ന പേജിലാണ്​ ഹിന്ദു സിംഹങ്ങളോട്​ ലിസ്​റ്റിലുള്ള മുസ്​ലിം പുരുഷൻമാരെ ആക്രമിക്കാൻ ആഹ്വാനം മുഴക്കുന്ന പോസ്​റ്റ്​ പ്രത്യക്ഷപ്പെട്ടത്​. പേരുകളും ഫേസ്​ബുക്ക്​ പ്രൊഫൈലുകളും അടക്കം പങ്ക്​വെച്ചാണ്​ ആക്രമിക്കാൻ നിർദ്ദേശം നൽകിയത്​.

മിശ്രവിവാഹം കഴിച്ചവരുടെ വിവരങ്ങൾ എങ്ങനെയാണ്​ ലഭിച്ചതെന്ന്​ പേജിൽ പറയുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ വലിയ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. പേജി​​​​െൻറ അഡ്​മിൻ സതീഷ്​ ട്വിറ്ററിലൂടെ താനാണ്​ പേജ്​ നിയന്ത്രിക്കുന്നതെന്ന്​ അറിയിച്ചതോടെ വിവാദം ആളിക്കത്തി. 

ആ​ക്രമണത്തിന്​ ആഹ്വാനം ചെയ്യുന്ന പോസ്​റ്റ് ഫേസ്​ബുക്ക്​​ നീക്കം ചെയ്​തെങ്കിലും ട്വിറ്ററിലൂടെ പേജി​​​​െൻറ അഡ്​മിൻ സതീഷ്​ പ്രതികരണവുമായി വന്നു. ‘പേജി​​​​െൻറ ഉടമ എന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും അടുത്ത്​ തന്നെ പുതിയ പേജ്​ ഉണ്ടാക്കുമെന്നും സതീഷ്​ ട്വീറ്റ്​ ചെയ്​തു.

ഇത്​ ആദ്യമായല്ല​ ഹിന്ദുത്വ വാർത്തയിൽ വിദ്വേഷ പോസ്​റ്റുകൾ വരുന്നത്​. അച്ഛൻ മകളെ തോക്ക് ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന വീഡിയോ പേജിൽ വന്നിരുന്നു. ‘പശുവി​െന കൊന്നയാളെ അതുപോലെ കൊല്ലും’ എന്ന അടിക്കുറിപ്പോടെ ഒരാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും പേജിൽ വന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmalayalam newstech newsinter-caste marriageHindutva vartha
News Summary - Facebook Takes Down Page That Asked ‘Hindus’ To Attack Inter-Faith Couples
Next Story