ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാൻ ആധാർ പേ
text_fieldsമുംബൈ: ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതാനായി കേന്ദ്രസർക്കാർ ആധാർ പേ സംവിധാനം അവതരിപ്പിക്കുന്നു. ഫിംഗർപ്രിൻറ് ഉപയോഗിച്ച് ഇടപാടുകൾ നടത്താവുന്ന സംവിധാനമാണ് ആധാർ പേ. കാർഡുകൾക്ക് പകരം ഇൗ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകൾ വ്യാപകമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
വ്യാപാരികൾക്ക് ആധാർ പേ ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താവുന്നതാണ്. ഇതിനായി ആൻഡ്രോയിഡ് ഫോണിൽ ആധാർ പേ ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇതിന് ശേഷം ഉപഭോക്താക്കളുടെ ആധാർ കാർഡ് നമ്പർ ഫിംഗർപ്രിൻറ് എന്നിവ ഉപയോഗിച്ച് വ്യാപരികൾക്ക് ഇടപാടുകൾ നടത്താം. കാർഡുകളോ പിൻ നമ്പറോ ഉപയോഗിക്കാതെ തന്നെ ഇടപാടുകൾക്ക് നടത്താൻ സാധിക്കുമെന്നതാണ് ആധാർ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണം.
ഇടപാടുകൾ നടത്തുന്നതിനായ ഫിംഗർപ്രിൻറ് രേഖപ്പെടുത്തുന്നതിനായുള്ള ബയോമെട്രിക് ഉപകരം കൂടി ആവശ്യമാണ്. ഇതിന് എകദേശം 2,000 രൂപയാണ് നിലവിൽ വിപണിയിലുള്ള വില. രാജ്യത്തെ പല ബാങ്കുകളും ആധാർ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള ആപ്പുകൾ വികസിപ്പിച്ച് കഴിഞ്ഞു. ആധാർ പേ ഉപയോഗിച്ച് ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനുള്ള നടപടികളും ബാങ്കുകൾ കൈകൊള്ളുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.