Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightബി.​എ​സ്.​എ​ൻ.​എ​ൽ 4...

ബി.​എ​സ്.​എ​ൻ.​എ​ൽ 4 ജി ​സേ​വ​ന​ങ്ങ​ൾ​ക്ക്​ കേ​ര​ള​ത്തി​ൽ തു​ട​ക്കം

text_fields
bookmark_border
bsnl
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്താ​ദ്യ​മാ​യി ബി.​എ​സ്.​എ​ൻ.​എ​ൽ ന​ൽ​കു​ന്ന 4 ജി ​സേ​വ​നം കേ​ര​ള​ത്തി​ൽ നി​ല​വി​ൽ​വ​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ  ഉ​ടു​മ്പ​ൻ​ചോ​ല ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച്, ഉ​ടു​മ്പ​ൻ​ചോ​ല ടൗ​ൺ, ചെ​മ്മ​ണ്ണാ​ർ, ക​ല്ലു​പാ​ലം, സേ​നാ​പ​തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യം 4 ജി ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ബി.​എ​സ്.​എ​ൻ.​എ​ൽ സി.​എം.​ഡി അ​നു​പം ശ്രീ​വാ​സ്ത​വ​യെ ആ​ദ്യ ​േകാ​ൾ വി​ളി​ച്ച് 4 ജി ​പ്ലാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ക്കി​സ്ഥ​ല​ങ്ങ​ളി​ലും ഈ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ബി.​എ​സ്.​എ​ൻ.​എ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​പി.​ടി. മാ​ത്യു പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ മ​റ്റ്​ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന  ജോ​ലി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​പ​ഭോ​ക്താ​വി​ന്​ കൂ​ടി​യ ഡാ​റ്റാ     വേ​ഗ​ത​യോ​ടൊ​പ്പം മി​ക​ച്ച അ​നു​ഭ​വ​വും പ്ര​ദാ​നം​ചെ​യ്യു​ന്ന​താ​ണ്  പ​ദ്ധ​തി​യെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​എ​സ്. ജ്യോ​തി ശ​ങ്ക​ർ അ​റി​യി​ച്ചു. 

തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു ലാ​ൻ​ഡ്‌​ലൈ​ൻ ന​മ്പ​റി​ലേ​ക്ക്​ പ​രി​ധി​യി​ല്ലാ​ത്ത   ലോ​ക്ക​ൽ/​എ​സ്.​ടി.​ഡി/​റോ​മി​ങ്​ ​േകാ​ളു​ക​ൾ വി​ളി​ക്കാ​ൻ ക​ഴി​യു​ന്ന മൊ​ബൈ​ൽ ഹോം ​പ്ലാ​നി​നും തു​ട​ക്ക​മാ​യി. ഉ​പ​ഭോ​ക്താ​വി​ന്​ ത​​െൻറ ലാ​ൻ​ഡ്‌​ലൈ​ൻ  ന​മ്പ​റി​നോ​ട് അ​വ​സാ​ന​ത്തെ ആ​റ​ക്ക​ങ്ങ​ൾ വ​രെ സാ​മ്യ​മു​ള്ള മൊ​ബൈ​ൽ  ന​മ്പ​ർ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 
സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ശോ​ഭ കോ​ശി​ക്ക്​  ‘ഹോം  ​പ്ലാ​ൻ 67’ ആ​ദ്യ സിം ​ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. അ​മേ​രി​ക്ക​യി​ലേ​ക്കും നേ​പ്പാ​ളി​ലേ​ക്കും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മൊ​ബൈ​ൽ പ്രീ ​പെ​യ്‌​ഡ്‌ റോ​മി​ങ്​ സൗ​ക​ര്യ​വും ബി.​എ​സ്.​എ​ൻ.​എ​ൽ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ആ​രം​ഭി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ കു​ള​ന്തൈ​വേ​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​സ​ത്യ​മൂ​ർ​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlmalayalam news4G serviceKerala CircleTechnology News
News Summary - BSNL 4G service started in kerala-Technology
Next Story