Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആധാർ ​ബന്ധിപ്പിച്ച...

ആധാർ ​ബന്ധിപ്പിച്ച മൊബൈൽ വരിക്കാർക്ക്​  ബാങ്ക്​ അക്കൗണ്ട്​ കെണി

text_fields
bookmark_border
mobile_aadhar
cancel
തൃ​ശൂ​ർ: മൊ​ബൈ​ൽ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച ഒ​രു വി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ‘ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ കെ​ണി’. ഉ​പ​ഭോ​ക്താ​വി​​െൻറ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പു​തി​യ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​റ​ക്ക​പ്പെ​ടു​ക​യും സ​ബ്​​സി​ഡി ആ​നു​കൂ​ല്യ​വും മ​റ്റും അ​തി​ലേ​ക്ക്​ പോ​കു​ക​യും ചെ​യ്യു​​ന്ന രീ​തി​യി​ലാ​ണ്​ ച​തി. ​േപ​​മ​െൻറ്​ ബാ​ങ്ക്​ ന​ട​ത്തു​ന്ന ചി​ല മൊ​ബൈ​ൽ ക​മ്പ​നി​ക​ളു​ടെ ക​ണ​ക്​​ഷ​നു​ള്ള​വ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​േ​മ്പാ​ഴാ​ണ്​ കെ​ണി​യി​ൽ അ​ക​​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തു​നി​ന്നും ഇ​ത്ത​ര​ത്തി​ൽ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​റ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​യ​ർ​ടെ​ൽ മൊ​ബൈ​ൽ ക​മ്പ​നി​ക്ക്​ ​േപ​​മ​െൻറ്​ ബാ​ങ്കു​ണ്ട്. വോ​ഡ​ഫോ​ൺ, റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്, ആ​ദി​ത്യ ബി​ർ​ള നു​വോ എ​ന്നി​വ​യും ​​േപ​മ​െൻറ്​ ബാ​ങ്ക്​ തു​ട​ങ്ങാ​ൻ റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ലൈ​സ​ൻ​സു​ള്ള​വ​രാ​ണ്. റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ എ​സ്.​ബി.​െ​എ​യു​മാ​യി ചേ​ർ​ന്നാ​ണ്​ ​േപ​മ​െൻറ്​ ബാ​ങ്ക്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വോ​ഡ​ഫോ​ണി​േ​ൻ​റ​ത്​ ‘എം ​പൈ​സ’ എ​ന്ന പേ​രി​ലാ​ണ്. ആ​ദി​ത്യ ബി​ർ​ള നു​വോ​യു​ടെ ബാ​ങ്ക്​ ​െഎ​ഡി​യ സെ​ല്ലു​ലാ​ർ മൊ​ബൈ​ൽ ക​മ്പ​നി​യു​മാ​യു​ള്ള സം​യു​ക്ത സം​രം​ഭ​മാ​ണ്. ഇൗ ​മൊ​ബൈ​ൽ ക​മ്പ​നി​യു​ടെ വ​രി​ക്കാ​രി​ൽ ചി​ല​ർ​ക്കാ​ണ്​ ത​ങ്ങ​ള​റി​യാ​തെ പു​തി​യ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​റ​ന്ന​ത്.

മൊ​ബൈ​ൽ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​േ​മ്പാ​ഴാ​ണ്​ പ്ര​ശ്​​നം തു​ട​ങ്ങു​ന്ന​ത്. മു​മ്പ്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ൻ നി​ര​വ​ധി രേ​ഖ​ക​ൾ ആ​വ​ശ്യ​മാ​യി​രു​ന്നു. ആ​ധാ​ർ വ​ന്ന​തോ​ടെ എ​ല്ലാം അ​തി​ൽ അ​ധി​ഷ്​​ഠി​ത​മാ​ണ്. യ​ന്ത്ര​ത്തി​ൽ വി​ര​ൽ വെ​ക്കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​വി​​െൻറ എ​ല്ലാ വി​വ​ര​ങ്ങ​ളും പ്ര​സ്​​തു​ത മൊ​ബൈ​ൽ ക​മ്പ​നി​ക്ക്​ ല​ഭി​ക്കും. ഇൗ ​വി​വ​ര​ങ്ങ​ൾ ഇ-​കെ.​വൈ.​സി (ഇ​ല​ക്​​ട്രോ​ണി​ക്​-​നോ യു​വ​ർ ക​സ്​​റ്റ​മ​ർ) ആ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. അ​താ​യ​ത്, ഉ​പ​ഭോ​ക്താ​വ്​ അ​പേ​ക്ഷ ന​ൽ​കു​ക​യോ ഒ​പ്പു​വെ​ച്ചു കൊ​ടു​ക്കു​ക​യോ ചെ​യ്യാ​തെ​ത​ന്നെ ആ​ധാ​റി​ലെ വി​വ​ര​ങ്ങ​ൾ എ​ടു​ത്ത്​ പു​തി​യ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​കൂ​ടി തു​ട​ങ്ങും.

ഇ​ക്കാ​ര്യം ഉ​പ​ഭോ​ക്താ​വ്​ അ​റി​യു​ന്ന​ത്​ മ​റ്റൊ​രു സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്. പാ​ച​ക​വാ​ത​ക സ​ബ്​​സി​ഡി തു​ക എ​ല്ലാ​വ​ർ​ക്കും ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ്​ കി​ട്ടു​ന്ന​ത്. അ​തി​നാ​യി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച ഒ​രു ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ പെ​ട്രോ​ളി​യം ക​മ്പ​നി​ക്ക്​ ഉ​പ​ഭോ​ക്താ​ക്ക​ൾ കൊ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഏ​റ്റ​വും അ​വ​സാ​നം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​ർ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ൾ​ക്ക്​ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ കൈ​മാ​റു​ക​യാ​ണ്. മു​മ്പ്​ നാ​ഷ​ന​ൽ പേ​മ​െൻറ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ മു​ഖേ​ന അ​ത​ത്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ സ​ബ്​​സി​ഡി തു​ക കൈ​മാ​റി​യി​രു​ന്ന​ത്​ ആ​ധാ​ർ അ​ധി​ഷ്​​ഠി​ത പേ​മ​െൻറി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

പു​തി​യ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വേ​ണ്ടെ​ന്ന്​ പ​രാ​തി​പ്പെ​ടാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ അ​വ​സ​ര​മി​ല്ല എ​ന്ന​താ​ണ്​ ഇൗ ​കെ​ണി​യി​ലെ ഏ​റ്റ​വും ക്രൂ​ര​മാ​യ വ​ശം. പ​രാ​തി​പ്പെ​ടു​ന്ന വ​രി​ക്കാ​രോ​ട്​ പ്ര​സ്​​തു​ത മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ ന​ൽ​കു​ന്ന മ​റു​പ​ടി ആ​ധാ​റി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​നാ​ണ്. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ള്ള ആ​ധാ​ർ തി​രു​ത്തു​ന്ന​ത്​ എ​ന്തി​നെ​ന്ന ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadharpayment bankingMobile numbermalayalam news
News Summary - aadhar mobile number link using for payment banking -Business news,
Next Story