Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right4ജി മങ്ങുന്നു,...

4ജി മങ്ങുന്നു, 5ജിക്ക്​ ജ്വലിക്കാൻ

text_fields
bookmark_border
5G
cancel

നമ്മളിൽ പലരും 4ജിയുടെ വേഗം അനുഭവിച്ചുതുടങ്ങിയി​േട്ടയുള്ളൂ. അപ്പോഴേക്കും 4ജി (നാലാം തലമുറ) യുടെ കാലം പതിയെ മങ്ങുകയാണെന്നാണ്​ വിദഗ്​ധർ പറയുന്നത്​. ഇനി വേഗവും വ്യക്​തതയുമേറിയ 5ജി സെല്ലുലർ നെറ്റ്​വർക്കി​​െൻറ കാലമാണ്​. അതിനുള്ള പരീക്ഷണങ്ങൾ ഇതിനകം 18 ആഗോള നെറ്റ്​വർക്ക്​ സേവനദാതാക്കൾ തുടങ്ങിയതായാണ്​ വിവരം. യ​ു.എസിലെ വെരിസോൺ, എ.ടി ആൻഡ്​ ടി, സ്​പ്രിൻറ്​, യു.കെയിലെ ബി.ടി, വോഡഫോൺ,  ആസ്​ട്രേലിയയിലെ ടെൽസ്​ട്ര തുടങ്ങിയവ ഇൗ പട്ടികയിലുണ്ട്​.

ഫോണുകളിലും മറ്റ്​ ഉപകരണങ്ങളിലും 5 ജി നെറ്റ്​വർക്ക്​ ലഭിക്കണമെങ്കിൽ 5ജി മോഡം ഘടിപ്പിക്കണം. ക്വാൽകോം എന്ന പ്രോസസർ കമ്പനി 5ജി മോഡം ഇറക്കും​. ക്വാൽകോമി​​െൻറ സ്​നാപ്​ഡ്രാഗൺ X50 5G NR മോഡം മൊബൈൽ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ 12ഒാളം പേഴ്​സനൽ കമ്പ്യൂട്ടർ, സ്​മാർട്ട്​ഫോൺ കമ്പനികൾ ക്വാൽകോമുമായി ധാരണയിലെത്തിയെന്നാണ്​ റിപ്പോർട്ട്​. NR എന്നാൽ ന്യൂ റേഡിയോ. ക്വാൽകോമി​​െൻറ 5ജി മോഡം ഉപയോഗിക്കുന്ന ആദ്യ സ്​മാർട്ട്​ഫോൺ 2019ൽ തന്നെ എത്തുമെന്നും പറയുന്നു. ​

ൈ​ചനീസ്​ കമ്പനി വിവോയാണ്​ ഇൗ വാഗ്​ദാനവുമായി മുൻനിരയിലുള്ളത്​. ഷിയോമി, നോക്കിയ, സോണി, എൽജി, ഒപ്പോ, സെഡ്​.ടി.ഇ എന്നീ ഫോൺ കമ്പനികളും ​മോഡത്തിന്​ ഒരുമിച്ചിട്ടുണ്ട്​. ഫ്യുജിറ്റ്​സു, ഇൻസീഗോ/നോവാടെൽ വയർ​െലസ്​, നെറ്റ്​കോം വയർ​െലസ്​, നെറ്റ്​ഗിയർ, ഷാർപ്​, സീയെറ വയർ​െലസ്​, ടെലിത്​, വിങ്​ടെക്​, ഡബ്ല്യൂ.എൻ.സി എന്നിവയാണ്​ മറ്റ്​ കമ്പനികൾ. സ്​മാർട്ട്​ഫോണുകൾക്ക്​ പുറമെ സെല്ലുലർ കണക്​ടിവിറ്റിയുള്ള പി.സികൾ, വി.ആർ^എ.ആർ ഹെഡ്​മൗണ്ടഡ്​ ഡിസ്​പ്ലേകൾ, മൊബൈൽ ബ്രോഡ്​ബാൻഡ്​ എന്നിവയിലും 5ജി മോഡം എത്തും. 6 ജിഗാഹെർട്​സിൽ താഴെയും മില്ലീമീറ്റർ വേവ്​ സ്​പെക്​ട്രത്തിലുമുള്ള ബാൻഡുകളാണ്​ ഇവിടെ 5ജിയിൽ  ഉപയോഗിക്കുക.

20 ജിഗാബൈറ്റ്​ വേഗം

സെക്കൻഡിൽ ഒരു ജിഗാബൈറ്റ്​ മുതൽ  20 ജിഗാബൈറ്റ്​ വരെയാണ്​ 5ജിയുടെ വേഗം. 4ജിയിൽ ഇത്​ സെക്കൻഡിൽ 100 മെഗാബൈറ്റ്​ മുതൽ ഒരു ജിഗാബൈറ്റ്​ വരെയായിരുന്നു. കൂടുതൽ പ്രതികരണശേഷി (തൊടു​േമ്പാൾ തന്നെ വീഡിയോകൾ തുറക്കുക), ബാറ്ററി ഉപയോഗം കുറവ്​ എന്നിവയാണ്​ 4ജിയുമായി താരതമ്യം ചെയ്​താൽ​ മേന്മ. അതിവേഗ ബ്രൗസിങ്​, അതിവേഗ ഡൗൺലോഡ്​, മികച്ച വിഡിയോ സ്​ട്രീമിങ്​, വേഗത്തിൽ ക്ലൗഡ്​ ആക്​സസ്​ എന്നിവക്ക്​ 5ജി സഹായിക്കും. 5ജി പിന്തുണയുള്ള എച്ച്.​ടി.സിയുടെ ഹാൻഡ്​സെറ്റ്​ U12 അടുത്തിടെ തയ്​വാനിൽ നടന്ന വാണിജ്യ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. സെക്കൻഡിൽ  809.58 മെഗാബൈറ്റാണ്​ ഇതി​​െൻറ ഡൗൺലോഡ്​ വേഗത. നെറ്റ്​വർക്ക്​ സിസ്​റ്റങ്ങളായ 1ജി^1982, 2ജി^1992, 3ജി^ 2001, 4ജി ^2012 എന്നിങ്ങനെയാണ്​ രംഗത്തിറങ്ങിയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news5G service4G networkTechnology News
News Summary - 5G service in india-Technology
Next Story