ഡോ​ക്​​ട​ർ​ക്ക്​ സ​ന്ദേ​ശ​മ​യ​ക്കു​ന്ന  ഡി​ജി​റ്റ​ൽ ഗു​ളി​ക ഉ​ട​ൻ വി​പ​ണി​യി​ൽ

22:27 PM
14/11/2017
digital-pill

ന്യൂ​യോ​ർ​ക്​​: ലോ​ക​ത്തെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ൽ ഗു​ളി​ക​ക്ക്​ അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ അം​ഗീ​കാ​രം ന​ൽ​കി. ചി​കി​ത്സാ​രം​ഗ​ത്ത്​ വി​പ്ല​വ​ക​ര​മാ​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കു​ന്ന ‘എ​ബ്ലി​ഫൈ’ എ​ന്ന ഡി​ജി​റ്റ​ൽ ഗു​ളി​ക മ​നോ​രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ്​ ആ​ദ്യം ത​യാ​റാ​ക്കു​ക. 

ഇ​ത്ത​രം ഗു​ളി​ക​ക​ൾ ആ​മാ​ശ​യ​ത്തി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ അ​ത്​ രോ​ഗി​യു​ടെ മ​രു​ന്നെ​ടു​ക്കു​ന്ന​തി​ലെ കൃ​ത്യ​നി​ഷ്​​ഠ, ശാ​രീ​രി​ക മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സി​ഗ്​​ന​ലു​ക​ൾ വ​ഴി ഡോ​ക്​​ട​റു​ടെ സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ളി​ലേ​ക്ക്​ വി​നി​മ​യം ചെ​യ്യു​മെ​ന്ന​താ​ണ്​ ജ​പ്പാ​നി​ലെ ഒ​റ്റ്​​സു​ക ക​മ്പ​നി വി​ക​സി​പ്പി​ച്ച ഡി​ജി​റ്റ​ൽ ഗു​ളി​ക​യു​ടെ സ​വി​ശേ​ഷ​ത. ഗു​ളി​ക​യോ​ടൊ​പ്പ​മു​ള്ള ചിപ്പ്​ സി​ലി​ക്ക​ൺ​വാ​ലി​യി​ലെ പ്രോ​ട്ട​സ്​ ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത്​​ ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്. 

COMMENTS