Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightലാ​ര്‍ജ് ഹാ​ഡ്രോ​ണ്‍...

ലാ​ര്‍ജ് ഹാ​ഡ്രോ​ണ്‍ കൊ​ളൈ​ഡ​റി​ല്‍ പു​തി​യ ക​ണം ക​ണ്ടെ​ത്തി

text_fields
bookmark_border
ലാ​ര്‍ജ് ഹാ​ഡ്രോ​ണ്‍ കൊ​ളൈ​ഡ​റി​ല്‍ പു​തി​യ ക​ണം ക​ണ്ടെ​ത്തി
cancel

ജ​നീ​വ:  ജ​നീ​വ​യി​ലെ ലാ​ര്‍ജ് ഹാ​ഡ്രോ​ണ്‍ കൊ​ളൈ​ഡ​റി​ല്‍ പു​തി​യ ക​ണം ക​ണ്ടെ​ത്തി​യ​താ​യി ശാ​സ്​​ത്ര​ജ്​​ഞ​ർ അ​റി​യി​ച്ചു. പ​ദാ​ര്‍ഥ​ങ്ങ​ളെ കു​റി​ച്ചു​ള്ള  സൂ​ക്ഷ്മ​ത​ല ഗ​വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​ണ്​ പു​തി​യ ക​ണ്ടെ​ത്ത​ലെ​ന്ന്​ ​ഗ​വേ​ഷ​ക​നാ​യ ഒാ​ക്​​സ്​​ഫ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഭൗ​തി​ക ശാ​സ്​​ത്ര​ജ്​​ഞ​ൻ ഗൂ​യ്​ വി​ൽ​ക്കി​ൻ​സ​ൺ പ​റ​ഞ്ഞു. സ്‌​ട്രോ​ങ് ഫോ​ഴ്‌​സ് അ​ഥ​വാ അ​തി​ബ​ല​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​വു​ പ​ക​രാ​ൻ പു​തി​യ ക​ണ്ടെ​ത്ത​ലി​ന്​ ആ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ജ​നീ​വ​യി​ല്‍ യൂ​റോ​പ്യ​ന്‍ ക​ണി​കാ​പ​രീ​ക്ഷ​ണ​ശാ​ല​യാ​യ സേ​ണി​ല്‍ ഭൂ​മി​ക്ക​ടി​യി​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ള്ള ലാ​ര്‍ജ് ഹാ​ഡ്രോ​ണ്‍ കൊ​ളൈ​ഡ​റി​ലെ ക​ണി​കാ​പ​രീ​ക്ഷ​ണ​ത്തി​നി​ട​യി​ലാ​ണ്​ പ്രോ​ട്ടോ​ണി​നെ​ക്കാ​ള്‍ നാ​ലു​മ​ട​ങ്ങ് ദ്ര​വ്യ​മാ​ന​മു​ള്ള പു​തി​യ ക​ണ​ത്തെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 

ശ​ക്തി​യേ​റി​യ ക​ണി​കാ​ത്വ​ര​ക​മാ​യ ലാ​ര്‍ജ് ഹാ​ഡ്രോ​ണ്‍ കൊ​ളൈ​ഡ​റി​ല്‍ ഹാ​ഡ്രോ​ണു​ക​ളെ കൂ​ട്ടി​യി​ടി​പ്പി​ച്ചാ​ണ് ക​ണി​കാ​പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ക്വാ​ര്‍ക്കു​ക​ളാ​ല്‍ നി​ര്‍മി​ക്ക​പ്പെ​ട്ട ഹാ​ഡ്രോ​ണിലെ ബാ​ര്യോ​ൺ കു​ടും​ബ​ത്തി​ലെ ഒ​രു ക​ണ​ത്തെ​യാ​ണ്​ ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്രോ​ട്ടോ​ണ്‍, ന്യൂ​ട്രോ​ണ്‍ എ​ന്നീ ക​ണ​ങ്ങ​ളെ​ല്ലാം ബാ​ര്യോ​ണു​ക​ളു​ടെ ഗ​ണ​ത്തി​ല്‍പെ​ടു​ന്ന​വ​യാ​ണ്.  പ്രോ​ട്ടോ​ണു​ക​ളു​ടെ​യും ന്യൂ​ട്രോ​ണു​ക​ളു​ടെ​യും ഘ​ട​ക​ങ്ങ​ളാ​യ ഭാ​രം കു​റ​ഞ്ഞ ഒ​രു അ​പ്​ ക്വാ​ര്‍ക്കും ഭാ​ര​മേ​റി​യ ര​ണ്ട് ചാം ​ക്വാ​ര്‍ക്കു​ക​ളും ചേ​ര്‍ന്ന​താ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ  ക​ണം. 
പു​തി​യ ക​ണ്ടെ​ത്ത​ലി​നെ​ക്കു​റി​ച്ച്​ വെ​നീ​സി​ല്‍ ന​ട​ന്ന ശാ​സ്ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഗ​വേ​ഷ​ക​ര്‍ വി​ശ​ദീ​ക​രി​ച്ചു. 
ഇ​ത്​ ‘ഫി​സി​ക്ക​ല്‍ റി​വ്യൂ ലെ​റ്റേ​ഴ്‌​സ്’ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scientistsdiscoversubatomic particleLarge Hadron Collider
News Summary - Scientists discover new subatomic particle at Large Hadron Collider
Next Story