ബഹിരാകാശ പേടകങ്ങൾക്കായി നാസയുടെ വിർച്യൽ ഇൻസ്റ്റിട്ട്യൂട്ട്
text_fieldsസിലിക്കൺവാലി: ചെറു ബഹിരാകാശ പേടകങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിർച്യൽ ഇൻസ്റ്റ്യുട്ട് സ്ഥാപിക്കുന്നു. 2017ൽ ആയിരിക്കും നാസയുടെ പുതിയ ഇൻസ്റ്റിട്ട്യുട്ട് അമേസിൽ നിലവിൽ വരിക.
ചെറു ബഹിരാകാശ പേടകങ്ങളെ കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഇൗ രംഗത്തെ വിദഗ്ധരുമായും വിവിധ സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്തുക എന്നതും വിർച്യൽ ഇൻസ്റ്റ്യുട്ടിെൻറ ലക്ഷ്യമാണ്. ഭാവിയിൽ ചെറു ബഹിരാകാശ പേടകങ്ങൾക്ക് വൻ വ്യവസായ സാധ്യതകളാണുള്ളത്.
വാണിജ്യ ബഹിരാകാശ രംഗത്തെ സാധ്യതകൾ കുടുതലായി ഉപയോഗപ്പെടുത്താൻ വിർച്യൽ ഇൻസ്റ്റ്യുട്ട് സാധിക്കുമെന്ന് നാസ ടെക്നോളജി വിഭാഗം ഡയറക്ടർ സ്റ്റീവ് ജുറിസിക് പറഞ്ഞു. ചെറു ബഹിരാകാശ പേടങ്ങൾക്കായി കുറേ വർഷങ്ങളായി നാസ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും സഹായിക്കുന്നതാണ് ചെറു ബഹിരാകാശ പേടകങ്ങൾ. അതിനാൽ തന്നെ ഭാവിയിൽ വൻ വാണിജ്യ സാധ്യതയുള്ള മേഖലയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.