Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightമനുഷ്യരെ വഹിക്കാൻ...

മനുഷ്യരെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റി​െൻറ വിക്ഷേപണം തിങ്കളാഴ്ച

text_fields
bookmark_border
മനുഷ്യരെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റി​െൻറ വിക്ഷേപണം തിങ്കളാഴ്ച
cancel
camera_alt??.????.??.??.??.??-lll ?? ???????? ??????????? ??????? ?????????

ന്യൂഡൽഹി: പുതിയ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​-19 ഇന്ത്യൻ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആർഒ തിങ്കളാഴ്​ച വിക്ഷേപിക്കും. ജി.എസ്​.എൽ.വി എം.കെ –lll എന്ന ഏറ്റവും ഭാരമേറിയ റോക്കറ്റ്​ ഉപയോഗിച്ചാണ്​ വിക്ഷേപണം. പൂർണ വളർച്ചയെത്തിയ 200 ആനകളുടെ ഭാരമുണ്ട്​ റോക്കറ്റിന്​. തിങ്കളാഴ്​ച വൈകീട്ട്​ 5.28ന് ​ശ്രീഹരിക്കോട്ടയിൽ നിന്നാണ്​ വിക്ഷേപണമെന്ന്​ ​​െഎ.എസ്​.ആർ.ഒ അധികൃതർ അറിയിച്ചു. 

ഇന്ത്യയുടെ ഭാവി റോക്കറ്റ്​ എന്നറിയപ്പെടുന്ന ജി.എസ്​.എൽ.വി എം.കെ –lll ബഹിരാകാശ ശസ്​ത്രജ്​ഞരെ വഹിക്കാൻ ശേഷിയുള്ളതാണ്​. റോക്കറ്റിന്​ 'ഗഗാനറ്റ്​' അല്ലെങ്കിൽ 'വ്യോമനറ്റ്​' എന്ന്​ പേരു നൽകുമെന്നാണ്​ സൂചന. 

ഇന്ത്യക്കാരനെ ബഹിരാകാശത്ത്​ എത്തിക്കാനുള്ള ഇന്ത്യയുടെ വാഹനമായിരിക്കും ജി.എസ്​.എൽ.വി എം.കെ –lll എന്ന്​ റോക്കറ്റിന്​ രൂപം നൽകിയ െഎ.എസ്​.ആർ.ഒ മുൻ ​ചെയർമാൻ കെ. കസ്​തൂരിരംഗൻ പറയുന്നു. ഉപഗ്രഹങ്ങളെ ഭൗമകേന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുന്നതിനും ഇന്ത്യൻ സംഘത്തെ വഹിക്കുന്ന വാഹനം വിക്ഷേപിക്കുന്നതിനുമാണ്​  ജി.എസ്​.എൽ.വി എം.കെ–lll നിർമിച്ചത്​. നിലവിലെ ജി.എസ്​.എൽ.വിയേക്കാൾ കൂടുതൽ ഭാരം വഹിക്കാനും എം.കെ -lllന്​ സാധിക്കും. 

ജി.എസ്​.എൽ.വി എം.കെ –lll റോക്കറ്റി​​​െൻറ ആദ്യ ദൗത്യമാണ്​ ജിസാറ്റ്​–19നെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്​.  ജിയോസ്റ്റേഷനറി റേഡിയേഷൻ സ്പെക്ട്രോമീറ്റർ (ജി.ആർ.എ.എസ്.പി) എന്ന പേലോഡ് ആണ് ജിസാറ്റ്​–19ലുള്ളത്. ചാർജഡ് പാർട്ടിക്ക്ൾസിന്‍റെ സ്വഭാവം, ഉപഗ്രഹങ്ങളിലും അതിലെ ഇലക്ട്രോണിക് ഘടകങ്ങളിലുമുള്ള സ്പേസ് റേഡിയേഷന്‍റെ സ്വാധീനം എന്നിവ നിരീക്ഷിക്കുകയാണ് ജിയോസ്റ്റേഷനറി റേഡിയേഷൻ സ്പെക്ട്രോമീറ്ററിന്‍റെ ദൗത്യം. 

ഇന്ത്യ നിർമിച്ചതും വിക്ഷേപിച്ചതുമായ ഉപഗ്രഹങ്ങളേക്കാൾ ഭാരമേറിയ  ജിസാറ്റ്​-19 ഉപഗ്രഹത്തിന് ഒരു ആനയുടെ ഭാരമുണ്ട്. സ്വദേശീയമായി നിർമിച്ച ലിഥിയം അയൺ ബാറ്ററിയാണ്​ ഉപഗ്രഹത്തിന്​ ഉൗർജം നൽകുന്നത്​. പുതിയ സാ​േങ്കതികവിദ്യകളുടെ പരീക്ഷണം കൂടിയാണ്​ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroGSLV Mk-IIIGSAT-19communication satelliteFerry
News Summary - ISRO Rocket lifts off Tomorrow, May Take Indians to Space
Next Story