Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightആളെ അയക്കുന്ന...

ആളെ അയക്കുന്ന റോക്കറ്റുമായി ​െഎ.എസ്​.ആർ.ഒ

text_fields
bookmark_border
ആളെ അയക്കുന്ന റോക്കറ്റുമായി ​െഎ.എസ്​.ആർ.ഒ
cancel

ന്യൂഡൽഹി: ആളെ വഹിച്ച്​ ബഹിരാകാശത്തേക്ക്​ പറക്കുന്ന ഭീമൻ റോക്കറ്റ്​ വിക്ഷേപണത്തിനൊരുങ്ങി. ദേശീയ ബഹിരാകാശ ഗവേഷണ ഏജൻസിയായ ​െഎ.എസ്​.ആർ.ഒ സ്വന്തമായി വികസിപ്പിച്ച കൂറ്റൻ പേടകം ജി.എസ്​.എൽ.വി^ എം.കെ മൂന്ന്​ അടുത്ത മാസം ആദ്യവാരം ആന്ധ്രപ്രദേശിലെ ​ശ്രീഹരിക്കോട്ടയിൽനിന്ന്​ പരീക്ഷണാടിസ്​ഥാനത്തിൽ വിക്ഷേപിക്കും. 200 ആനകളുടെയ​ത്ര തൂക്കമുള്ള (640 ടൺ) റോക്കറ്റ്​ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിലെ വിപ്ലവമാകും. പരീക്ഷണം വിജയിച്ചാൽ ഒരു പതിറ്റാണ്ടിനകം ‘ഇന്ത്യൻ മണ്ണിൽനിന്ന്​ ഇന്ത്യക്കാരെ വഹിച്ച്​ ബഹിരാകാശത്തേക്ക്​ പറക്കുന്ന ആദ്യ ഇന്ത്യൻ റോക്കറ്റാ’യി ജി.എസ്​.എൽ.വി^ എം.കെ മൂന്ന്​ മാറും. 

ഇതുവരെ രാജ്യം വികസിപ്പിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹങ്ങളെയും ഇതിനു വഹിക്കാൻ ശേഷിയുണ്ടാകും. എട്ടു ടണാണ്​ പരമാവധി ശേഷി. 300 കോടി ചെലവിൽ ഒരുങ്ങുന്ന ബിഗ്​ ബജറ്റ്​ പദ്ധതിക്ക്​ കേന്ദ്രം അനുമതി നൽകിയാൽ മൂന്നോ നാലോ പേരെ വഹിച്ച്​ ആദ്യ യാത്രക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കുമെന്ന്​ ​െഎ.എസ്​.ആർ.ഒ ചെയർമാൻ എ.എസ്.​ കിരൺ കുമാർ പറഞ്ഞു. ഇന്ത്യയിൽനിന്ന്​ ആദ്യമായി പുറപ്പെടുന്നത്​ ഒരു വനിതയായിരിക്കുമെന്നും ​െഎ.എസ്​.ആർ.ഒ പറയുന്നു.

നിലവിൽ റഷ്യ, യു.എസ്​, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ്​ ആളെ കയറ്റാൻ ശേഷിയുള്ള റോക്കറ്റുകൾ വികസിപ്പിച്ചിട്ടുള്ളത്​. നിലവിൽ ഇന്ത്യയുടെ വലിയ ​ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ ഫ്രഞ്ച്​ ഏറിയാൻ^അഞ്ച്​ റോക്കറ്റിനെയാണ്​ ആശ്രയിക്കുന്നത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isro
News Summary - Isro braces for rocket that could put Indians into space from Indian soil
Next Story