Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightരാത്രിയും പകലും തമ്മിൽ...

രാത്രിയും പകലും തമ്മിൽ അന്തരം കുറയുന്നു

text_fields
bookmark_border
space-isto
cancel

രാത്രിയുടെ ദൈർഘ്യം കുറഞ്ഞതായി പലരും പരാതിപ്പെടാറുണ്ട്​. എന്നാൽ രാത്രിയും പകലും തമ്മിൽ അന്തരമില്ലെങ്കിലോ​? കുറച്ചു വർഷങ്ങൾ കൂടി പിന്നിട്ടാൽ സൂര്യൻ അസ്​തമിച്ചാലും പകൽ അവശേഷിക്കുമെന്നാണ്​ സയൻസ്​ അഡ്വാൻസ്​ എന്ന ജേർണൽ പറയുന്നത്​. ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൃത്രിമ വെളിച്ചം മൂലം രാത്രിയായി അനുഭവപ്പെടുന്നില്ലെന്നാണ്​ ജർമൻ റിസർച്ച്​ സ​​​െൻറ്​ ഫോർ ജിയോ സയൻസിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്​. 2012 -2016 വർഷങ്ങളിൽ ഭൗമോപരിതലത്തിലെ  കൃത്രിമ വെളിച്ച മേഖലയുടെ വ്യാപ്​തി 2.2 ശതമാനം​​ വീതം ഒരോ വർഷവും  വർധിക്കുന്നുവെന്നാണ്​ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്​. നേരത്തെ കൃത്രിമ വെളിച്ച മേഖലയായിരുന്ന പ്രദേശങ്ങളിലെ  പ്രകാശത്തി​​​​െൻറ തീവ്രത വർധിച്ചിട്ടുണ്ട്​. ജനവാസ മേഖലകളിൽ ഒൗട്ട്​ഡോർ ലൈറ്റിങ്​ വർധിച്ചുകൊണ്ടിരിക്കുന്നതാണ്​ ഭൗമോപരിതലത്തിലെ കൃത്രിമവെളിച്ച മേഖലയുടെ വ്യാപ്​തി വർധിക്കുന്നതിന്​ കാരണമായിരിക്കുന്നതെന്നും സാറ്റലൈറ്റ്​ ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ പറയുന്നു. 

ര​ാത്രികാലങ്ങളിലെ വെളിച്ചവിതാനം ഏറ്റവും കൂടുതലുള്ളത്​ ഏഷ്യ, മിഡിൽ ഇൗസ്​റ്റ്​ രാജ്യങ്ങളിലാണ്​. ഏറ്റവും കുറവ്​ വെസ്​റ്റേൺ ആഫ്രിക്കയിലാണെന്നും 2012 ൽ വനമേഖലകളിൽ കാട്ടുതീ വ്യാപകമായപ്പോഴാണ്​ ഇൗ പ്രദേശം സാറ്റ്​ലൈറ്റ്​ ചി​ത്രത്തിൽ വന്നതെന്നും പഠനം നടത്തിയ ക്രിസ്​റ്റഫർ കൈബ പറയുന്നു.

കൃത്രിമവെളിച്ചത്തി​​​​െൻറ തീവ്രതയും വളരെ കൂടുതലായിട്ടുണ്ട്​. എൽ.ഇ.ഡി ലൈറ്റുകളുടേതു പോലെ തീവ്രത കുറഞ്ഞ നീലവെളിച്ചം രേഖപ്പെടുത്താൻ സാറ്റലൈറ്റിന്​ കഴിഞ്ഞിട്ടില്ല. എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുള്ള പ്രകാശം കൂടി കണക്കാക്കാനായാൽ ഭൗമോപരിതലത്തിലെ പ്രകാശ മേഖലയുടെ അളവ്​ ഇതിലും കൂടുതലായിരിക്കുമെന്നും ജേർണൽ എഡിറ്റർ കിപ്​ ഹോഡ്​ജെസ്​ പറയുന്നു.  

ഒൗട്ട്​ ഡോർ ലൈറ്റുകൾ കൂടിയത്​ എൽ.ഇ.ഡിയുടെ വരവേടെയാണ്​. എൽ.ഇ.ഡി ഉൗർജ ഉപഭോഗം കുറഞ്ഞതിനാൽ കൂടുതൽ എൽ.ഇ.ഡികൾ ഉപയോഗിച്ച്​ അകത്തളങ്ങളേക്കാൾ ബാഹ്യഭാഗങ്ങളും അലങ്കരിക്കുന്നു. തീ​വ്രത കുറഞ്ഞ വെളിച്ചമാണെങ്കിലും  ഭൂമിയെ പ്രകാശപൂരിതമാക്കുന്നത്​ എൽ.ഇ.ഡി വെളിച്ച സംവിധാനങ്ങളാണ്​. അങ്ങനെ വർഷങ്ങൾ കഴിയും തോറും ​ വെളിച്ചമില്ലാത്ത ഇടങ്ങൾ കുറഞ്ഞ്​ പകലുമായി അന്തരമില്ലാതെ മാറിയേക്കാമെന്നാണ്​ സയൻസ്​ അഡ്വാൻസി​​​​െൻറ കണ്ടെത്തൽ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthscience newsartificial lightsChristopher KybaGerman Research Centreluminosity
News Summary - The Difference Between Night And Day Is Disappearing, Scientists Warn
Next Story