Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightവിക്ഷേപണത്തിന്​ ശേഷം...

വിക്ഷേപണത്തിന്​ ശേഷം റോക്കറ്റ്​ കപ്പലിൽ തിരിച്ചിറക്കി സ്​പേസ്​ എക്​സ്​

text_fields
bookmark_border
വിക്ഷേപണത്തിന്​ ശേഷം റോക്കറ്റ്​ കപ്പലിൽ തിരിച്ചിറക്കി സ്​പേസ്​ എക്​സ്​
cancel

ഫ്ലോറിഡ: വിക്ഷേപണത്തിന്​ ശേഷം റോക്കറ്റ്​ കപ്പലിൽ തിരിച്ചിറക്കി യു.എസ്​ സ്വകാര്യ ബഹിരകാശ ​പര്യവേക്ഷണ കമ്പനിയായ സ്​പേസ്​ എക്​സ് ചരിത്രം കുറിച്ചു. അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിൽ(​െഎഎസ്​എസ്​) ഘടിപ്പിക്കാനുള്ള ‘വികസിപ്പിക്കാവുന്ന മുറി’ ഭ്രമണപഥത്തിൽ  വിക്ഷേപിച്ചതിന്​ ശേഷമാണ്​ റോക്കറ്റ്​ കപ്പലിൽ തിരിച്ചിറങ്ങിയത്​.

ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളുമായി വെള്ളിയാഴ്​ചയാണ്​ കേപ്​ കന​വെരലിലെ കെന്നഡി സ്​പേസ്​ സെൻററിൽ നിന്ന്​ ഫാൽകൺ 9 റോക്കറ്റ്​ വിക്ഷേപിച്ചത്​.  ബിഗലോ എയ്​റോസ്​പേസ്​ കമ്പനി നിർമിച്ച  ബീം (ബിഗലോ എക്​സ്​പാൻഡബ്​ൾ ആക്​ടിവിറ്റി മോഡ്​)  അഥവാ ‘വികസിപ്പിക്കാവുന്ന മുറി’യും മറ്റു സാധനങ്ങളും ഉൾപ്പെടുന്ന ‘ട്രാഗൺ ക്യാപ്​സൂൾ’ ആണ്​ റോക്കറ്റിൽ ഘടിപ്പിച്ചിരുന്നത്​. ഇതിനെ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിന്​ ശേഷമാണ്​ ഫാൽകൺ 9 റോക്കറ്റ് അറ്റ്​ലാൻറിക്​ സമുദ്രത്തിൽ നിർത്തിയിട്ടിരുന്ന കപ്പലിൽ തിരിച്ചിറങ്ങിയത്​. വിക്ഷേപണങ്ങൾക്കായി റോക്കറ്റ്​ വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്നതാണ്​ നേട്ടം. നേരത്തെ ​നാല്​ തവണ പരീ​ക്ഷിച്ചെങ്കിലും കടലിൽ തിരിച്ചിറക്കുന്നത്​ പരാജയപ്പെട്ടിരുന്നു. 2015 ഡിസംബറിൽ റോക്കറ്റ്​ കരയിൽ തിരിച്ചറക്കുന്നതിൽ സ്​പേസ്​ എക്​സ്​ കമ്പനി വിജയിച്ചിരുന്നു.

ഫാൽകൺ 9 റോക്കറ്റ്​ ​ഭ്രമണപഥത്തിൽ വിക്ഷേപിച്ച  ട്രാഗൺ ക്യാപ്​സൂൾ ​ഞായറാഴ്​ചയോടെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തി​ൽ എത്തും. ​ ബഹിരാകാശ നിലയത്തിലെ പര്യവേക്ഷകർക്കുള്ള പരീക്ഷണ സ്ഥലമായി രണ്ട്​ വർഷത്തേക്ക് ‘വികസിപ്പിക്കാവുന്ന റൂം’ മാറും. ചൊവ്വാ ദൗത്യമടക്കം ദൈർഘ്യമുള്ള ബഹിരാകാശ യാത്രകൾക്ക്​ ഉ​പയോഗിക്കാൻ കഴിയുന്ന തരത്തിലാണ്​ ബീം നിർമിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacexrocket landed on ship
Next Story