Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഷവോമി റെഡ്​മീ 4എ...

ഷവോമി റെഡ്​മീ 4എ തി​ങ്കളാഴ്​ച വിപണിയിൽ

text_fields
bookmark_border
ഷവോമി റെഡ്​മീ 4എ തി​ങ്കളാഴ്​ച വിപണിയിൽ
cancel

ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ റെഡ്​ മീ 4എ തിങ്കളാഴ്​ച ഇന്ത്യൻ വിപണിയിലെത്തും. ഒാൺലൈൻ ഷോപ്പിങ്ങ്​ സൈറ്റായ ആ​മസോൺ വഴിയാവും ഫോണി​െൻറ വിൽപന നടത്തുക. ഫോണി​െൻറ ലോഞ്ചിങ്​ ടീസർ  ആമസോൺ പുറത്തിറക്കിയിരുന്നു.

4ജി വോൾട്ട്​ ടെക്​നോളജിയിലാവും പുതിയ ഫോൺ പ്രവർത്തിക്കുക. സ്​നാപ്​ഡ്രാഗൺ പ്രോസസറായിരിക്കും ഫോണിന്​ കരുത്ത്​ പകരുക. ഫ്ലാഷോട്​ കൂടിയ 13 മെഗാപിക്​സലി​െൻറ പിൻകാമറയും 5 മെഗാപിക്​സലി​െൻറ മുൻകാമറയുമാണ്​ കാമറ വിഭാഗത്തിലെ സവിശേഷത. 3,120 എം.എ.എച്ചി​േൻറതാണ്​ ബാറ്ററി. 2 ജി.ബി റാം 16 ജി.ബി മെമ്മറി എന്നിവയാണ്​ സ്​റ്റോറേജ്​ സവിശേഷതകൾ. ഫിംഗർപ്രിൻറ്​ സ്​കാനർ ഉൾപ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. ആൻഡ്രോയിഡ്​ മാഷ്​മല്ലോയാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം. ചൈനീസ്​​ വിപണിയിൽ എകദേശം 6000 രൂപയായിരുന്നു ഫോണി​െൻറ വില. 

ഇന്ത്യയിലെ ബജറ്റ്​ സ്​മാർട്ട്​ഫോൺ വിപണിയിൽ കണ്ണുവെച്ചാണ്​ ഷവോമി റെഡ്​ മീ4എയുമായി രംഗത്തെത്തുന്നുത്​. രാജ്യത്ത്​ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്​ 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകളാണ്​. ഇത്​ ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ്​ ഷവോമി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xiaomi Redmi 4A
News Summary - Xiaomi Redmi 4A will be Amazon exclusive, launches on March 20
Next Story