Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightമടക്കാവുന്ന ഫോണുമായി...

മടക്കാവുന്ന ഫോണുമായി നോക്കിയ

text_fields
bookmark_border
മടക്കാവുന്ന ഫോണുമായി നോക്കിയ
cancel

ഹെൽസിങ്കി: നോക്കിയയും മടക്കാവുന്ന ഫോണുമായി വിപണിയിലെത്തുന്നു.  സാംസങ്ങിനും, എൽ.ജിക്ക് ​പിന്നാലെയാണ്​ നോക്കിയയും ഇത്തരം ഫോണുമായി വിപണിയിലേക്ക്​ എത്തുന്നത്. ഇൗ സാമ്പത്തിക വർഷത്തി​െൻറ മൂന്നാം പാദത്തിൽ സാംസങ്ങ്​  മടക്കാവുന്ന ഫോൺ വിപണിയിലെത്തിക്കുമെന്ന്​ വാർത്തകൾ പുറത്ത്​ വന്നിരുന്നു. സാമ്പത്തിക വർഷത്തി​െൻറ നാലാം പാദത്തിൽ എൽ.ജിയും മടക്കാവുന്ന ഫോൺ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്​. ഇതിനിടയിലാണ്​ ഫോണിനുള്ള പേറ്റൻറ്​ നോക്കിയക്ക്​ ലഭിച്ചതായുള്ള വാർത്തകൾ പുറത്ത്​ വരുന്നത്​.

അമേരിക്കയിലെ പേറ്റൻറ്​ ആൻറ്​ ട്രേഡ്​മാർക്ക്​ ഒാഫീസ്​ സെപ്​തംബർ മാസത്തിൽ നോക്കിയക്കുള്ള പേറ്റൻറ്​ അനുവദച്ചതുമായി ബന്ധപ്പെട്ട രേഖകളാണ്​ പുറത്ത്​ വന്നത്​​. 2013 ഡിസംബറിലായിരുന്ന നോക്കിയ പേറ്റൻറിനായി അപേക്ഷിച്ചത്​. ചെറിയ പോക്കറ്റ്​ മിററി​െൻറ വലിപ്പമുള്ള മടക്കാൻ കഴിയുന്ന ഡിവൈസി​െൻറ ചിത്രമാണ്​ അപേക്ഷയോ​െടാപ്പം നോക്കിയ നൽകിയിരിക്കുന്നത്​. 2013 ഡിസംബർ 14ന്​ പേറ്റൻറനായി അപേക്ഷ സമർപ്പിച്ച നോക്കിയക്ക്​ പേറ്റൻറ്​ ലഭിച്ചിരിക്കുന്നത്​ കഴിഞ്ഞ വർഷം സെപ്​തംബർ 13നാണ്​.

എന്നാൽ ഫോൺ നോക്കിയ അടുത്തു തന്നെ വിപണിയിലെത്തിക്കുമോ എന്ന കാര്യം സംശയമാണ്. പേറ്റൻറ്​ നേടിയതിന്​ശേഷം കുറച്ച്​ വർഷങ്ങൾക്ക്​ ശേഷമാവും കമ്പനി ചിലപ്പോൾ ഉൽപ്പന്നം വിപണിയിലെത്തിക്കുക.2013ൽ തന്നെ മടക്കാൻ കഴിയുന്ന ഫോണിലുപയോഗിക്കുന്ന ബാറ്ററിക്കുള്ള പേറ്റൻറ്​ നോക്കിയ നേടിയിരുന്നു. എച്ച്​.എം.ഡി ഗ്ലോബൽ എന്ന കമ്പനിയുമായി ചേർന്ന്​ സ്​മാർട്ട്​ഫോൺ വിപണിയിൽ രണ്ടാം വരവിനൊരുങ്ങുകയാണ്​ നോക്കിയ. ചൈനീസ്​ വിപണിയിൽ നോക്കിയ പുറത്തിറക്കിയ  6ന്​ മികച്ച പ്രതികരണമാണ്​വിപണിയിൽ നിന്ന്​ ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nokia
News Summary - New Nokia Android phone could FOLD in half
Next Story