വ്യാഴത്തിന്‍റ ഉപഗ്രഹത്തില്‍ ജീവന്‍റ തുടിപ്പിന് സാധ്യത ഏറെയെന്ന് നാസ

വാഷിങ്ടണ്‍: വ്യാഴത്തിന്‍റ ഏറ്റവുമടുത്ത ആറ് ഉപഗ്രഹങ്ങളില്‍ ഒന്നായ യൂറോപയില്‍ ജീവന്‍റ തുടിപ്പുകളുണ്ടെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ കണ്ടത്തെല്‍. ചൊവ്വയിലേതിനേക്കാള്‍ ജീവന്‍റ സാന്നിധ്യം യൂറോപയില്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

വോയേജര്‍-2, ഗലീലിയോ എന്നീ ബഹിരാകാശ പേടകങ്ങള്‍ യൂറോപയുടെ ഉപരിതലത്തിലൂടെ നടത്തിയ പരീക്ഷണ പറക്കലുകളിലൂടെ സമാഹരിച്ച തെളിവുകളില്‍നിന്നുമാണ് യൂറോപയിലെ ജീവന്‍െറ സാന്നിധ്യം ശാസ്ത്രജ്ഞര്‍ ഉറപ്പിക്കുന്നത്. യൂറോപയുടെ ഉപരിതലത്തിലെ മഞ്ഞുപാളികള്‍ പരിശോധിച്ച് പേടകങ്ങള്‍ ശേഖരിച്ച തെളിവുകളില്‍ ജലത്തിന്‍റ സാന്നിധ്യമുണ്ട്. മഞ്ഞുപാളികള്‍ക്കടിയിലൂടെ ഒഴുകുന്ന സമുദ്രസാന്നിധ്യം നാസ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നു. യൂറോപയുടെ ഈ അന്തരീക്ഷം സൂക്ഷ്മ ജീവന് അനുയോജ്യമാണെന്ന് നാസ ശാസ്ത്രജ്ഞര്‍ പറയുന്നു.

യൂറോപയുടെ ഉപരിതലത്തിലേക്ക് യന്ത്രമനുഷ്യനെ അയച്ചുകൊണ്ട് കൂടുതല്‍ സമഗ്രമായ പഠനം നടത്താന്‍ നാസ ലക്ഷ്യമിടുന്നതായി പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റോബര്‍ട്ട് പാപ്പലാര്‍ദോ പറഞ്ഞു. യൂറോപയിലേക്കുള്ള യാത്രക്ക് നിരവധി തയാറെടുപ്പുകള്‍ ആവശ്യമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ അതിലേക്കുള്ള ആദ്യ ചുവടുകളാണ്. പ്രപഞ്ചത്തില്‍ ഭൂമിക്കു പുറത്ത് ജീവന്‍െറ സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഇടമാണ് യൂറോപയെന്ന് അദ്ദേഹം പറഞ്ഞു.

photo courtesy: http://solarsystem.nasa.gov

comments powered by Disqus