ഇന്ത്യയുടെ ജിസാറ്റ്-7 ദൗത്യത്തിനു തയാറെടുക്കുന്നു

ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ജിസാറ്റ്-7 വിക്ഷേപണത്തിന് ഒരുങ്ങുന്നു. ആഗസ്റ്റ് 30ന് തെക്കേ അമേരിക്കയിലെ കൗറോവില്‍നിന്നായിരിക്കും വിക്ഷേപണം. പ്രതിരോധ ആവശ്യങ്ങള്‍ക്കു മാത്രമായുള്ള ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹമാണ് ഇതെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. നാവിക സേനയുടെ നീക്കങ്ങള്‍ക്കും സൈനികരുമായുള്ള ആശയവിനിമയത്തിനും ഉപഗ്രഹം പ്രയോജനപ്പെടുത്തും.

അള്‍ട്രാ ഹൈഫ്രീക്വന്‍സി (യു.എച്ച്.എഫ്), എസ് ബാന്‍ഡ്, സി ബാന്‍റ്,കെ.യു ബാന്‍ഡ് തുടങ്ങിയ സ്പെക്ട്രങ്ങളാണ് ജിസാറ്റ്-7 വഹിക്കുക. 2550 കിലോ ഭാരമുണ്ടാകും. ഭ്രമണപഥത്തില്‍ 74 ഡിഗ്രി കിഴക്ക് രേഖാംശത്തിലായിരിക്കും ഉപഗ്രഹം പ്രവര്‍ത്തിക്കുക. ഖത്തറിന്‍െറ വാര്‍ത്താവിനിമയ ഉപഗ്രഹമായ യുടെല്‍സാറ്റ് -25ബി ഇസ്ഹെയ്ല്‍-1നൊപ്പമായിരിക്കും ജിസാറ്റ്-7ന്‍െറ വിക്ഷേപണം. ഈ രണ്ട് ഉപഗ്രഹങ്ങളും വഹിക്കുന്ന ഫ്രഞ്ച് കമ്പനിയുടെ ഏരിയാന്‍ സ്പേസിന്‍െറ വി.എ215 വിക്ഷേപിണി ദൗത്യത്തിനു തയാറെടുപ്പ് പൂര്‍ത്തിയാക്കി. സൈനിക വാര്‍ത്താവിനിമയ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ജിസാറ്റ്-7നു കഴിയുമെന്ന് ഐ.എസ്.ആര്‍.ഒ അവകാശപ്പെട്ടു.

photo courtesy: http://space.skyrocket.de

comments powered by Disqus