കുടുംബത്തില്‍ പിറന്ന ലാപ്ടോപ്

വേണമെങ്കില്‍ ഇവനെ ഇങ്ങനെയും വിളിക്കാം- കുടുംബത്തില്‍ പിറന്നവനെന്ന്. ഒരു തരത്തില്‍ ഗൃഹവാസികളെ ലക്ഷ്യവെച്ചുളള തയ്വാന്‍കാരന്‍റ തെറ്റാലി പ്രയോഗമാണിത്. തയ്വാന്‍ കമ്പനിയായ ഏസറിന്‍റ അടുത്തിടെ പുറത്തിറങ്ങിയ ‘Aspire E1 522 i’ ആണ് ഈ തറവാടി.

വിപണിയിലത്തെിയ ഈ വിലകുറഞ്ഞ ലാപ്ടോപ് ബിസിനസുകാരേക്കാള്‍ വീട്ട് ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ഓപറേറ്റിങ് സിസ്റ്റങ്ങളായ ലിനക്സ്, വിന്‍ഡോസ് എട്ട് എന്നിങ്ങനെ രണ്ട് വേര്‍ഷനുകളില്‍ ഇത് ലഭിക്കും. ലിനക്സ് വേര്‍ഷന് 25,890 രൂപയും വിന്‍ഡോസ് എട്ട് വേര്‍ഷന് 29,190 രൂപയുമാണ് വില. രണ്ടെണ്ണവും ഓണ്‍ലൈനിലൂടെയുംവാങ്ങാന്‍ കഴി യും.

15.6 ഹൈ ഡെഫനിഷന്‍ 1366x768 പിക്സല്‍ ഡിസ്പ്ളേയുളള ഇതിന് എ.എം.ഡി എ സീരീസ് A45000 നാല് കോര്‍ പ്രോസസറാണ് കരുത്തേകുന്നത്. രണ്ട് ജി.ബി ഡിഡിആര്‍ത്രീ റാം, 500 ജി.ബി ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്, മൂന്നര മണിക്കുര്‍ ബാറ്ററി ചാര്‍ജ് നില്‍ക്കുന്ന 2500 എം.എ.എച്ച് നാല് സെല്‍ ബാറ്ററി എന്നിവയാണ് അകത്തെ വിശേഷങ്ങള്‍..

പുറത്തായാലും ഒരു സിനിമ മുഴുവന്‍ കാണാന്‍ ഈ ചാര്‍ജ് മതിയാവും.

വിശേഷങ്ങള്‍ഒറ്റനോട്ടത്തില്‍

  1. 15.6" HD display, with 1366x768 pixels.
  2. Linux / Windows 8 operating platforms.
  3. AMD A series A45000 quadcore processor.
  4. 2 GB DDR3 RAM.
  5. 500 GB capacity hard disk drive.
  6. 2500 mAh 4cell battery, with claimed backup time of up to 3.5 hours.

photo courtesy: newtechnology.co.in

comments powered by Disqus