തലക്കുള്ളിലൊരു ‘ജി.പി.എസ്’
  • മനുഷ്യന് ദിശാബോധം നല്‍കുന്ന പുതിയ ഗ്രിഡ് കോശം കണ്ടത്തെി. തികച്ചും അപരിചിതമായ സാഹചര്യങ്ങളില്‍ വ്യക്തമായ ദിശ കണ്ടത്തൊനും നില്‍ക്കുന്ന പരിതസ്ഥിതി ശരിയായി ഗ്രഹിക്കാനും സഹായിക്കുന്ന തലച്ചോറിനുള്ളിലെ നാഡീകോശത്തിന്‍റ (ന്യൂറോണ്‍) കണ്ടുപിടിത്തം ശാസ്ത്രലോകത്ത് പുത്തന്‍ വഴിത്തിരിവ് സൃഷ്ടിച്ചതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

തലച്ചോറിനുള്ളില്‍ ത്രികോണ രൂപത്തില്‍ കാണുന്ന ഗ്രിഡ് കോശം ഒന്നിലധികം സ്ഥലങ്ങളുടെ വിവരങ്ങള്‍ കോര്‍ത്തിണക്കാനും അവ ഓരോന്നും ഏത് ദിശയിലാണെന്നും പരസ്പരം ബന്ധിക്കുന്ന വഴികള്‍ ഏതെല്ലാമാണെന്ന നിഗമനത്തിലത്തൊനും സഹായകമാണെന്ന് ശാസ്ത്രലോകം പറയുന്നു. ഇത്തരത്തിലുള്ള ഗതിവിഗതി നിര്‍ണയത്തെ പാത്ത് ഇന്‍റഗ്രേഷന്‍ എന്നാണ് പറയുന്നത്.
ഗ്രിഡ് കോശങ്ങള്‍ വളരെ സങ്കീര്‍ണമാണെന്നും മുന്‍പരിചയമില്ലാത്തിടങ്ങളില്‍ പോലും വ്യക്തമായ സ്ഥിതിവിവരങ്ങള്‍ കോര്‍ത്തെടുത്ത് ശരിയായ ദിശ കണ്ടത്തൊന്‍ സഹായിക്കുന്നതിനാലാണ് ഭൗമശാസ്ത്രപരമായ തിരിച്ചറിവ് മനുഷ്യന് പ്രാപ്യമാകുന്നതെന്നും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡ്രെക്സല്‍ യൂനിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ് മേധാവി ഡോ. ജോഷ്വാ ജേക്കബ് പറഞ്ഞു.

പെന്‍സില്‍വാനിയ, കാലിഫോര്‍ണിയ, ലോസ് ആഞ്ജലസ് , തോമസ് ജഫേഴ്സണ്‍ എന്നീ സര്‍വകലാശാലകളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗ്രിഡ് കോശങ്ങളെ തിരിച്ചറിയാനും അവയെക്കുറിച്ച് പഠനം നടത്താനും ഏറെ ശ്രമകരമാണെന്ന് ഇവര്‍ പറയുന്നു. അപസ്മാരം ബാധിച്ച 14 രോഗികളുടെ തലച്ചോറിനുള്ളില്‍ ചികിത്സയുടെ ഭാഗമായി ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചാണ് ഗ്രിഡ് കോശങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടത്തിയത്. വിവിധ കോശങ്ങളുടെ തിരിച്ചറിവുകള്‍ ഒന്നുചേരുമ്പോഴാണ് തലച്ചോറിന് വ്യക്തമായ നിഗമനത്തിലത്തെിച്ചേരാന്‍ കഴിയുന്നത്.

ഗ്രിഡ് കോശങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യര്‍ക്ക് ഭൗമശാസ്ത്രപരമായ തിരിച്ചറിവും വിവേചനബുദ്ധിയും ഒരിക്കലും ലഭിക്കില്ളെന്ന് ജേക്കബ്സ് പറയുന്നു. ഗവേഷണ സംബന്ധമായ കണ്ടത്തെലുകള്‍ നേച്വര്‍ ന്യൂറോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തേ എലികളിലെ ഗ്രിഡ് കോശങ്ങളെ അധികരിച്ച് ഗവേഷണങ്ങള്‍ നടന്നിരുന്നു. ഇതാദ്യമായാണ് മനുഷ്യരില്‍ ഗവേഷണം നടക്കുന്നത്.

photo courtesy:bubblejam.net

comments powered by Disqus