കുട്ടികള്‍ക്ക് ഒരു ‘ഫേസ്ബുക്’

കൊല്‍ക്കത്ത: കുട്ടികള്‍ക്ക് സൗകര്യപ്രദമായതും രഹസ്യസ്വഭാവത്തോട് കൂടിയതുമായ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിന് സ്വീകാര്യതയേറുന്നു.
എപ്രിലില്‍ തുടങ്ങിയ worldoo.com ആണ് കുട്ടികളുടെ ഇഷ്ടസൈറ്റായി മാറുന്നത്. മറ്റ് ചില സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, വ്യക്തിഗത വിവരങ്ങളും ഫോണ്‍ നമ്പറും മേല്‍വിലാസവും വേള്‍ഡൂ.കോമില്‍ നല്‍കാനാവില്ല. കുട്ടികളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന സൈറ്റാണിതെന്ന് വേള്‍ഡൂ.കോം തലവന്‍ ഹര്‍ഷ് വര്‍ധന്‍ അവകാശപ്പെട്ടു.
വേള്‍ഡൂ സൈറ്റില്‍ അശ്ളീല വാചകങ്ങളോ ചിത്രങ്ങളോ പ്രയോഗിക്കാനാവില്ല. മോഡറേറ്റര്‍മാരുടെ നിതാന്ത ജാഗ്രതയുണ്ടാകുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. സൈറ്റില്‍ അക്കൗണ്ട് തുറക്കാന്‍ രക്ഷിതാക്കള്‍ ഇ-മെയില്‍ വഴിയുള്ള സമ്മതപത്രം നല്‍കണം. രസകരമായ ഗെയിമുകളും കാര്‍ട്ടൂണുകളും സിനിമകളും കോമിക് ബുക്കുകളും സൈറ്റില്‍ ലഭ്യമാണ്.

comments powered by Disqus