സംസാരിക്കുന്ന റോബോട്ട് ബഹിരാകാശത്തേക്ക്

ടോക്യോ: ബഹിരാകാശ ചരിത്രത്തില്‍ നാഴികക്കല്ലായി ലോകത്തെ ആദ്യത്തെ സംസാരിക്കുന്ന യന്ത്രമനുഷ്യന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. ദക്ഷിണ പടിഞ്ഞാറന്‍ ജപ്പാനിലെ ടാന്‍ജാന്‍ഷിമയിലെ ബഹിരാകാശ നിലയത്തില്‍ നിന്നാണ് കിറോബോ എന്ന് പേരിട്ട റോബോട്ട് ജപ്പാന്‍ ബഹിരാകാശ യാത്രികനായ കൊയ്ചി വാകടയോടൊപ്പം ഞായറാഴ്ച യാത്ര തിരിച്ചത്. വിക്ഷേപണം വിജയകരമായിരുന്നെന്നും നവംബറില്‍ ഇരുവരും ലക്ഷ്യസ്ഥാനത്തത്തെുമെന്നും ജപ്പാന്‍ എയറോസ്പേസ് ഏജന്‍സി ജക്സ അറിയിച്ചു. ബഹിരാകാശ നിലയത്തിലത്തെിയ ശേഷം കിറോബോ ഭൂമിയിലുള്ള മറ്റൊരു സംസാരിക്കുന്ന റോബോട്ടുമായി ആശയവിനിമയം നടത്തും. ഇതിലൂടെ ശാസ്ത്ര പര്യവേക്ഷണ രംഗത്ത് വഴിത്തിരിവായേക്കാവുന്ന കണ്ടത്തെലുകള്‍ക്ക് തുടക്കം കുറിക്കാനാണ് ജപ്പാന്‍ ഒരുങ്ങുന്നത്. പര്യവേക്ഷണങ്ങള്‍ക്കായി അഞ്ച് ടണ്ണോളം ഭാരം വരുന്ന യന്ത്രസാമഗ്രികളുമായാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് പോയത്. ടോക്യോ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ടൊമോകാട തക്ഹാഷി, അദ്ദേഹത്തിന്‍െറ ഉപദേശകരായ ദെന്‍സ്ടു, ക്രാമാകര്‍ ടയോട്ട എന്നിവര്‍ ചേര്‍ന്നാണ് കിറോബോയെ രൂപകല്‍പന ചെയ്തത്. ഗുരുത്വാകര്‍ഷണമില്ലാതെ റോബോട്ടിന് ചലിക്കാന്‍ കഴിയുമോ എന്നതായിരുന്നു നിര്‍മാണവേളയില്‍ ഏക ആശങ്കയെന്ന് അവര്‍ പറഞ്ഞു.
34 സെന്‍റിമീറ്റര്‍ പൊക്കമാണ് കിറോബോ എന്ന കുഞ്ഞന്‍ റോബോട്ടിനുള്ളത്. റോബോട്ട് നിര്‍മാണ, പര്യവേക്ഷണ രംഗത്തെ അതികായന്മാരായ ജപ്പാന്‍ ഇതാദ്യമായാണ് മനുഷ്യന്‍െറ തനി സ്വഭാവസവിശേഷതകളോടു കൂടിയുള്ള റോബോട്ട് നിര്‍മിക്കുന്നത്.
കിറോബോക്ക് മനുഷ്യനും യന്ത്രങ്ങള്‍ക്കും മധ്യത്തില്‍ ഒരിടനിലക്കാരന്‍െറ വേഷമാണുള്ളത്. എനിക്ക് ഇതൊരു ചെറിയ ചുവടുവെപ്പാണ്- ടൊമോകാട തക്ഹാഷി പറഞ്ഞു.

comments powered by Disqus