Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപ്പിൽ കിടിലൻ...

വാട്​സ്​ ആപ്പിൽ കിടിലൻ ഫീച്ചർ വരുന്നു

text_fields
bookmark_border
വാട്​സ്​ ആപ്പിൽ കിടിലൻ ഫീച്ചർ വരുന്നു
cancel

കാലിഫോർണിയ: വാട്​സ്​ ആപ്പ്​ ഉപയോഗിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഫീച്ചർ ആണ്​ അയച്ച മെസേജുകൾ ഡിലീറ്റ്​ ചെയ്യാനുള്ള സംവിധാനം. ഇപ്പോൾ വാട്​സ്​ ആപ്പിൽ മെസേജ്​ അയച്ച്​ കഴിഞ്ഞാൽ അത്​ ഡിലീറ്റ്​ ചെയ്യാനോ എഡിറ്റ്​ ചെയ്യാനോ സാധിക്കില്ല. എന്നാൽ പുതിയ ഫീച്ചർ പ്രകാരം അയച്ച മെസേജുകൾ സ്വീകരിക്കുന്ന വ്യക്​തി വായിക്കുന്നതിന്​ മുമ്പായി ഇനി ഡിലീറ്റ്​ ​ചെയ്യാനും എഡിറ്റ്​ ചെയ്യാനും സാധിക്കും. വാട്​സ്​ ആപ്പി​െൻറ ബീറ്റ വേർഷനിലാണ്​ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്​.

അയച്ച വാട്​സ്​ ആപ്പ്​ മെസേജ്​ എഡിറ്റ്​ ചെയ്യുന്നതി​െൻറ വിഡിയോ നേരത്തെ തന്നെ ട്വിറ്ററിലൂടെ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇൗ ഫീച്ചർ വാട്​സ്​ ആപ്പി​െൻറ പുതിയ ബീറ്റ വേർഷനിൽ ഉൾപ്പെടുമെന്ന വാർത്തകൾ പുറത്ത്​ വരുന്നത്​. വാട്​സ്​ ആപ്പി​െൻറ ആൻഡ്രോയിഡ്​ 2.17.25, 2.17.26 എന്നീ പതിപ്പുകളിലാണ്​ പുതിയ ഫീച്ചർ ഉണ്ടാവുക. ​ഗ്രൂപ്പ്​ ചാറ്റിലും സന്ദേശങ്ങൾ ഇത്തരത്തിൽ എഡിറ്റ്​ ചെയ്യാൻ സാധിക്കും. അവസാനം അയച്ച ​സന്ദേശമാണ്​ എഡിറ്റ്​ ചെയ്യാൻ സാധിക്കുക. മുമ്പ്​ അയച്ച സന്ദേശങ്ങൾ ഇത്തരത്തിൽ എഡിറ്റ്​ ചെയ്യാൻ സാധിക്കില്ല.

​െഎഫോൺ ഉപഭോക്​താകൾക്ക്​ നിരവധി പുതിയ സംവിധാനങ്ങൾ വാട്​സ്​ ആപ്പ്​ അവതരിപ്പിച്ചിരുന്നു. ഒരു തവണ ​വാട്​സ്​ ആപ്പിലൂടെ അയക്കാൻ കഴിയുന്ന വി​ഡിയോകളുടെയും ചിത്രങ്ങളുടെയും എണ്ണത്തിൽ വർധന വരുത്തിയിരുന്നു. അതുപോലെ  ​െഎഫോൺ ഉപയോഗിക്കുന്നവർക്ക്​ ഇൻറർനെറ്റ്​ ഇല്ലാതെ വാട്​സ്​ ആപ്പ്​ വഴി ​സന്ദേശങ്ങൾ അയക്കാനുള്ള സംവിധാനവും കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ വാട്​സ്​ ആപ്പി​െൻറ ആൻഡ്രോയിഡ്​ പതിപ്പിലും പുതിയ സംവിധാനങ്ങൾ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp
News Summary - WhatsApp for Android Could Soon Let You Recall, Edit Messages After Sending Them
Next Story