Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടെലിവിഷൻ കാഴ്​ചയിൽ ഇനി...

ടെലിവിഷൻ കാഴ്​ചയിൽ ഇനി QLED വിപ്ലവം

text_fields
bookmark_border
ടെലിവിഷൻ കാഴ്​ചയിൽ ഇനി QLED വിപ്ലവം
cancel

വ്യക്തത കുറഞ്ഞ ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ ചിത്രങ്ങളിലൂടെയാണ് നമ്മൾ ആസ്വദിച്ചു തുടങ്ങിയത്. ഇപ്പോൾ എൽ.ഇ.ഡിയിലെത്തിയ ടി.വി കാഴ്​ചകൾ അടിമുടി വീണ്ട​ും മാറുകയാണ്​. QLED ടിവി ഇന്ത്യയിൽ അവതരിപ്പിച്ച്​ കൊറിയൻ കമ്പനിയായ സംസങ്ങാണ്​ പുതിയ കാഴ്​ചാനുഭവങ്ങളുമായെത്തുന്നത്​. 100 ശതമാനം കളർ വോള്യവും  തെളിച്ചത്തി​​​െൻറ കാര്യത്തിൽ 2000 HDR ഉം അവകാശപ്പെടുന്ന കമ്പനി ഒറ്റ റിമോട്ടിൽ ടിവി, ഡിഷ്​, ബ്ലൂറേ തുടങ്ങിയവയെല്ലാം നിയന്ത്രിക്കാനാവുമെന്നും പറയുന്നു. ടി.വിയിലേക്ക്​ നൽകുന്ന കണക്​ഷനുകളെ ഒറ്റ നോട്ടത്തിൽ കാണാനാവാത്ത വിധത്തിലാണ്​ അവതരിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്​. 

ക്വാണ്ടം ഡോട്ട്​ ടെക്​നോളജിയിലൂടെ അവതരിപ്പിക്കുന്ന QLED TV മറ്റു ടിവികളെക്കാളും യഥാർഥ ഇമേജുകളെയാണ്​ നൽകുന്നതെന്ന്​ സാംസങ്​ ഇന്ത്യ കൺസ്യൂമർ ഇലക്​ട്രോണിക്​ ബിസിനസ്​ വൈസ്​ പ്രസിഡൻറ്​ രാജീവ്​ ഭൂട്ടാനി പറഞ്ഞു.  ചുമരിൽ ചേർന്നിരിക്കുന്ന ടിവി ഒാഫ്​ ചെയ്​തിരിക്കു​േമ്പാൾ ഒരു ആർട്​ വർക്കായി തോന്നിപ്പിക്കും. ഇതിനായി ലാൻഡ്​ സ്​കേപ്പ്​, ആർകിടെക്​ചർ, വൈൽഡ്​ ലൈഫ്​, ഡ്രോയിങ്​ തുടങ്ങിയ വിഭാഗങ്ങളിലായി 100 ഒാളം ആർട്ട്​ പീസുകൾ ഒരുക്കിയിട്ടുണ്ട്​. അതോ​ടൊപ്പം, സ്​മാർട്ട്​ വ്യു ആപ്​ വഴി സ്​മാർട്​ ഫോണിലെ ഡാറ്റ ടിവിയിലേക്കും കൈമാറാം. 

55, 65, 75, 88 ഇഞ്ചുകളിലായി Q9 , Q8 , Q7 സീരീസുകളിൽ അവതരിപ്പിക്കുന്ന QLED TV ക്ക്​ 3,14,900 രൂപ മുതൽ 24,99,900 രൂപ വരെയാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:televisionQled
News Summary - QLED revolution in Television
Next Story