Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഒ.എൽ.ഇ.ഡി...

ഒ.എൽ.ഇ.ഡി സ്​ട്രിപ്പുമായി 'മാക്​ ബുക്ക്​ ​േപ്രാ'

text_fields
bookmark_border
ഒ.എൽ.ഇ.ഡി സ്​ട്രിപ്പുമായി മാക്​ ബുക്ക്​ ​േപ്രാ
cancel

കാലിഫോർണിയ​: ആപ്പിൾ പുതിയ മാക്​ ബുക്​ പ്രോ വിപണിയിലവതരിപ്പിച്ചു . ഫങ്​ഷണൽ കീകളില്ലാതെ പകരം ഒ.എൽ.ഇ.ഡി സ്​ട്രിപ്പുമായി​ വ്യത്​സ്​ത ലുക്കിലാണ്​ ​ മാക്​ ബുക്​ പ്രോ എത്തിയിരിക്കുന്നത്​.  ഫങ്​ഷണൽ കീകളുടെ സ്ഥാനത്ത്​  ഒ.എൽ.ഇ.ഡി സ്​ട്രിപ്പാണ്​ ഉണ്ടാവുക. ടച്ച്​ സ്​ക്രീൻ ആയാണ്​ പുതിയ സ്​ട്രിപ്പ്​ പ്രവർത്തിക്കുക.

രണ്ടാ​മത്തെ സ്​ക്രീനായാണ്​ കീബോർഡിലെ സ്​ട്രിപ്പ്​ പ്രവർത്തിക്കുക എന്നും​ സൂചനകളുണ്ട്​. നാവിഗേഷൻ ബട്ടനുകൾ മുതൽ ഇമോജികൾ വരെ ഇതിൽ ലഭ്യമാകും. സ്​ക്രീനിലെ ദൃശ്യങ്ങൾക്കനുസരിച്ച്​ സ്​​ട്രിപ്പി​​െൻറ ധർമ്മം മാറികൊണ്ടിരിക്കും.  ചുരുക്കത്തിൽ ഇൗ സ്​ട്രിപ്പ്​ ഉ​പയോഗിച്ചുകൊണ്ടും മാക്​ ബുക്​ ​പ്രോയെ നിയന്ത്രിക്കാം.

പൂർണ്ണമായും ​െമറ്റാലിക്​ ബോഡിയിലാണ്​ പുതിയ മാക്​ ബുക്​ പ്രോ വിപണിയിലെത്തുന്നത്​.13,15 ഇഞ്ച്​ സ്​ക്രീൻ സൈസുകളിൽ മാക്​ ബുക്​ പ്രോ ലഭ്യമാണ്​. മ​ൂന്നു മോഡലുകളാണ്​  കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്​. 13 ഇഞ്ച്​ സ്​ക്രീൻ സൈസോടുകൂടിയ ആദ്യ മോഡലിൽ ആപ്പിളി​െൻറ പുതിയ സ്​ട്രിപ്പ്​ സംവിധാനമുണ്ടാകില്ല. 2.3Ghz ​െൻറ കോർ i5 പ്രോസസറും 8ജീ ബി മെമ്മറിയും 256 ജീ ബി യ​ുടെ ഫ്​ളാഷ്​ ​​​സ്​റ്റോറേജും ഇൗ മോഡിലിലുണ്ടാവും. 1,29,000 രൂപയായിരിക്കും ഇതി​െൻറ വില. 13 ഇഞ്ച്​ സ്​ക്രീൻ ​സട്രിപ്പോടുകൂടിയ മോഡൽ ലഭ്യമാകണമെങ്കിൽ 1,59,000 രൂപ നൽകേണ്ടി വരും.

15 ഇഞ്ച്​ സ്​ക്രീൻ സൈസോടുകൂടിയെത്തുന്ന മോഡലിന്​ 3.5Ghz​െൻറ കോർ i7 പ്രോസസറാണ്​ കരുത്തു പകരുക. 16ജീബി മെമ്മറിയും 256ജീബി ഫ്​ളാഷ്​ സ്​റ്റോറേജും ഇൗ മോഡലിലുണ്ടാകും.  2,05,900 ര​ൂപയായിരിക്കും ഇൗ മോഡലി​െൻറ വില. വൈകാതെ തന്നെ മൂന്നു മോഡലുകളും ഇന്ത്യയിലെത്തുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applelaptoptouch barMac Book proTechnology News
News Summary - Apple MacBook Pro 2016 introduced with new Touch Bar
Next Story