Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightമൊബൈൽ ഫോൺ...

മൊബൈൽ ഫോൺ നിരക്കുകളിൽ കുറവ്​ വരുന്നു

text_fields
bookmark_border
iphone
cancel

ന്യൂഡൽഹി:  മൊബൈൽ ഫോൺ നിരക്കുകളിൽ കുറവ്​ വരുത്താൻ ട്രായ്​ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ഒരു നെറ്റ്​വർക്കിൽ നിന്ന്​ മറ്റൊന്നിലേക്ക്​ വിളിക്കു​േമ്പാൾ ഇൗടാക്കുന്ന ഇൻറർ കണക്​ട്​ യൂസേജ്​ ​(​െഎ.യു.സി) ചാർജിൽ കുറവ്​ വരുത്താനാണ്​ ട്രായ്​ ഉദ്ദേശിക്കുന്നത്​. നിലവിൽ മിനിറ്റിന്​ 14 പൈസ വരെ ​െഎ.യു.സി ചാർജായി ഇൗടാക്കുന്നണ്ട്​. ഇത്​ 10 പൈസയിൽ താഴെയാക്കാനാണ്​ ട്രായുടെ നീക്കം.

റിലയൻസ്​ ജിയോയുടെ കടന്ന്​ വരവവാണ്​ ​െഎ.യു.സി ചാർജ്​ കുറക്കുന്നതിന്​ കാരണമായതെന്നാണ്​ റിപ്പോർട്ട്​. കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ്​ കോളുകൾ നൽകുന്ന വിവിധ പ്ലാനുകളാണ്​ ജിയോ നൽകിയിരുന്നത്​. എന്നാൽ ​​െഎഡിയ, എയർടെൽ പോലുള്ള സ്ഥാപനങ്ങൾ കോടിക്കണക്കിന്​ രൂപയാണ്​ ​െഎ.യു.സിയുടെ പേരിൽ ഉപഭോക്​താകളിൽ നിന്ന്​ ഇൗടാക്കിയിരുന്നത്​.

രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായ എയർടെൽ 10,279 കോടി രൂപയാണ് കഴിഞ്ഞ ​െഎ.യു.സി ചാർജായി ഇൗടാക്കിയത്​. ​െഎ.യു.സി ചാർജ്​ കൂട്ടണമെന്നാവശ്യപ്പെട്ട്​ എയർടെൽ ട്രായ്​ ചെയർമാന്​ കത്തയക്കുകയും ചെയ്​തിരുന്നു. ഇത്​ പരിഗണിക്കാതെയാണ്​ നിരക്കുകൾ കുറക്കാൻ ട്രായ്​ തീരുമാനിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traivodafoneideajioAIRTELmalayalam newsinterconnect feeTechnology News
News Summary - You will soon pay less for calls-Technology
Next Story