Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightബജറ്റ്​...

ബജറ്റ്​ സ്​മാർട്ട്​ഫോൺ നിരയിൽ താരമാകാൻ ഷവോമി Y1

text_fields
bookmark_border
xiaomi-redmi-y1-front-flash
cancel

ബീജിങ്​: ബജറ്റ്​ സ്​മാർട്ട്​ ഫോൺ നിരയിൽ ​ഷവോമി വീണ്ടും തരംഗം തീർക്കുന്നു. Y1 എന്ന പുത്തൻ സ്​മാർട്ട്​ഫോൺ  സീരിസ്​ പുറത്തിറക്കിയാണ്​ എതിരാളികളെ ഷവോമി ബഹദൂരം പിന്നിലാക്കിയിരിക്കുന്നത്​.  Y1, Y1 ലൈറ്റ്​ എന്നിങ്ങനെ രണ്ട്​ മോഡലുകളാണ്​ ഷവോമി പുറത്തിറക്കുന്നത്​. 3 ജി.ബി, 4 ജി.ബി റാം വേരിയൻറുകളിൽ 32, 64 ജി.ബി സ്​റ്റോറേജുകളിലാണ്​ ഷവോമിയുടെ പുത്തൻ ഫോൺ വിപണിയിലെത്തുന്നത്​. 

കാമറ തന്നെയാണ്​ ഫോണി​​​െൻറ ഹൈലൈറ്റ്​. ഇക്കുറി സെൽഫി പ്രേമികളെ ലക്ഷ്യമിട്ടാണ്​ ഷവോമിയുടെ പടപ്പുറപ്പാട്​. ഫ്ലാഷോട്​ കൂടിയ 16 മെഗാപിക്​സലി​​​െൻറ കാമറയാണ് സെൽഫിക്കായി നൽകിയിരിക്കുന്നത്​. 13 മെഗാപിക്​സലി​​​െൻറ പിൻകാമറയുമുണ്ടാകും. 5.5 ഇഞ്ചാണ്​ ഡിസ്​പ്ലേ സൈസ്​. 4 ജി വോൾട്ടായിരിക്കും ഫോണി​​​െൻറ കണക്​ടിവിറ്റി. ഇരട്ട സിം കാർഡുകളെ പിന്തുണക്കുന്ന ഫോണിൽ എസ്​.ഡി കാർഡും ഉപയോഗിക്കാം. ​

ഷവോമിയുടെ മുൻ മോഡലുകളെ പോലെ വിലക്കുറവ്​ തന്നെയാണ്​ Y1​​​െൻറയും മുഖമുദ്ര. 3 ജി.ബി മോഡലിന്​ 8,999 രൂപയും 4 ജി.ബി മോഡലിന്​ 10,999 രൂപയുമായിരിക്കും ഫോണി​​​െൻറ വില. ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസോൺ വഴി വൈകാതെ തന്നെ ഫോൺ ലഭ്യമാകും. ഒാഫ്​ലൈൻ സ്​റ്റോറുകളിലൂടെയും ഫോണി​​​െൻറ വിൽപ്പനയുണ്ടാകും. ഷവോമിയുടെ യൂസർ ഇൻറർഫേസ്​ എം.​െഎ.യു.​െഎ 9​​​െൻറ പ്രഖ്യാപനവ​ും കമ്പനി വ്യാഴാഴ്​ച നടത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newsXiomiY1Technology News
News Summary - Xiaomi Redmi Y1, Redmi Y1 Lite first sale scheduled for November 8-Technology
Next Story