യു.സി ബ്രൗസർ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
text_fieldsചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മൊബൈൽ ബ്രൗസർ യു.സി പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. എങ്കിലും യു.സിയുടെ മിനി ബ്രൗസർ ഇപ്പോഴും ആൻഡ്രോയിഡ് സ്റ്റോറിൽ ലഭ്യമാണ്. ബ്രൗസർ നീക്കം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ഗൂഗ്ളോ, യു.സി അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
താൽക്കാലികമായിട്ടാണ് ബ്രൗസർ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ. 30 ദിവസത്തിന് ശേഷം ബ്രൗസർ പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നും വാർത്തകളുണ്ട്. ബ്രൗസർ കൂടുതൽ പേർ ഉപയോഗിക്കാനായി അനധികൃതമായ മാർഗങ്ങൾ യു.സി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് പ്രാഥമിക സൂചനകൾ.
നേരത്തെ ഉപയോക്താക്കളുടെ ലോക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ യു.സി ബ്രൗസർ ചൈനീസ് സെർവറിന് കൈമാറിയതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം ഇപ്പോൾ നടന്നു വരികയാണ്. അന്വേഷണത്തിൽ കമ്പനിക്കെതിരായ ആരോപണം തെളിഞ്ഞാൽ യു.സി ബ്രൗസർ ഇന്ത്യയിൽ നിരോധിക്കാൻ സാധ്യതയുണ്ട്. അതേ സമയം, ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് യു.സി ബ്രൗസർ അധികൃതർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.