Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightടെലികോം യുദ്ധം:...

ടെലികോം യുദ്ധം: വീണ്ടും വമ്പൻ ഒാഫറുകളുമായി  കമ്പനികൾ

text_fields
bookmark_border
ടെലികോം യുദ്ധം: വീണ്ടും വമ്പൻ ഒാഫറുകളുമായി  കമ്പനികൾ
cancel

മുംബൈ: റിലയൻസ്​ ജിയോയാണ്​ ഇന്ത്യയിൽ ടെലികോം മേഖലയിൽ സൗജന്യപ്പെരുമഴക്ക്​ തുടക്കമിട്ടത്​. ജിയോയുടെ ഒാഫറുകൾ മറ്റ്​ മൊബൈൽ സേവനദാതാക്കളെയും സൗജന്യ ഒാഫറുകൾ നൽകാൻ പ്രേരിപ്പിച്ചു. ഇപ്പോൾ നിലവിലെ ഒാഫറുകൾ ഒന്നുകൂടെ പരിഷ്​കരിച്ച്​ ഇറക്കുക്കയാണ്​ കമ്പനികൾ. ജിയോ, വോഡഫോൺ, ​െഎഡിയ, ബി.എസ്​.എൻ.എൽ തുടങ്ങിയ മുൻനിര മൊബൈൽ സേവനദാതാക്കളെല്ലാം ഒാഫർ യുദ്ധത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്​.

റിലയൻസ്​ ജിയോ
ധൻ ധനാ ധൻ ഒാഫറിന്​ ശേഷമുള്ള താരിഫ്​ പ്ലാനുകളെ കുറിച്ച്​ റിലയൻസ്​ ഇതുവരെ മനസ്​ തുറന്നിട്ടില്ല. എങ്കിലും ലൈഫ്​ ഹാൻഡ്​സെറ്റുകൾക്കൊപ്പം അധിക ഡാറ്റ നൽകി കളം നിറയാനാണ്​ ജിയോയുടെ പദ്ധതി. ലൈഫ്​ ഹാൻഡ്​സെറ്റുകൾക്കൊപ്പം ഒാരോ റീചാർജിനൊപ്പം ആറ്​ ജി.ബി അധിക ഡാറ്റയാണ്​ റിലയൻസ്​ നൽകുന്നത്​. 6600 രൂപ മുതൽ 9000 രൂപ വരെയുള്ള റിലയൻസ്​ ഹാൻഡ്​സെറ്റുകൾക്കൊപ്പമാണ്​ ഒാഫർ ലഭ്യമാകുക

ബി.എസ്​.എൻ.എൽ-
 444 രൂപക്ക്​ 90 ദിവസത്തേക്ക്​ സൗജന്യ ഡാറ്റ സേവനമാണ്​ ചൗക്ക ഒാഫറിലൂടെ ബി.എസ്​.എൻ.എൽ നൽകുന്നത്​. പ്രതിദിനം 4 ജി വേഗതയിൽ 4 ജി.ബി ഡാറ്റ വരെ ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിന്​ സമാനമായി ബി.എസ്​.എൻ.എൽ അവതരിപ്പിച്ച ട്രിപ്പിൾ എയ്​സ്​ പ്ലാനിനും മികച്ച പ്രതികരണമാണ്​ വിപണിയിൽ നിന്ന്​ ലഭിച്ചത്​. ഇതാണ്​ പുതിയ പ്ലാൻ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്​.

വോഡഫോൺ
786 രൂപക്ക്​ മൂന്ന്​ മാസത്തേക്ക്​ സൗജന്യ കോളുകളും എസ്​.എം.എസുകളും 25 ജി.ബി ഡാറ്റയും നൽകുന്നതാണ്​ വോഡഫോണി​​​െൻറ ഒാഫർ. പ്രതിദിനം 1 ജി.ബി ഡാറ്റ മാത്രമേ പുതിയ ഒാഫർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

െഎഡിയ
​396 രൂപക്ക്​ 70 ജി.ബി ഡാറ്റ 70 ദിവസത്തേക്ക്​ നൽകുന്നതാണ്​ ​െഎഡിയയുടെ ഒാഫർ. ഇതിനൊപ്പം ലോക്കൽ, എസ്​.ടി.ഡി കോളുകൾക്കും സൗജന്യ ഒാഫറുകൾ​ ​െഎഡിയ നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlvodafoneideajio
News Summary - Telecom war: Reliance Jio, BSNL, Vodafone, Idea new mobile tariff plans
Next Story