Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right​െഎഫോൺ xനെ വെല്ലാൻ...

​െഎഫോൺ xനെ വെല്ലാൻ ഗാലക്​സി എസ്​ 9

text_fields
bookmark_border
Galaxy-S9-and-Galaxy-S9-Plus
cancel

സോൾ: ​ആപ്പിളി​​െൻറ  ​െഎഫോൺ xന്​ ലഭിച്ച സ്വീകാര്യതയെ മറികടക്കാൻ ലക്ഷ്യമിട്ട്​ ഗാലക്​സി എസ്​ 9  വിപണിയിലറിക്കാൻ ഒരുങ്ങി സാംസങ്​​. ​െഎഫോൺ എക്​സ്​ പുറത്തറിക്കുന്നതിന്​ മാസങ്ങൾക്ക്​ മുമ്പ്​ ഗാലക്​സി എസ്​ 8 വിപണിയിലിറക്കാൻ സാംസങിന്​ സാധിച്ചുവെങ്കിലും ആപ്പിളി​​െൻറ ഫോൺ വിപണിയിലെത്തിയതോട്​ കമ്പനിക്ക്​​ തിരിച്ചടിയേറ്റിരുന്നു. ​

െഎ​​ഫോൺ എട്ടിന്​ വിപണിയിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും x എത്തിയതോടെ സ്ഥിതി മാറി. ഗാലക്​സി നോട്ട്​ 8നും മറികടക്കാനാവാത്ത സ്വീകാര്യത ​െഎഫോൺ xന്​ ലഭിക്കുകയായിരുന്നു. ഇതോടെയാണ്​ െഎഫോൺ xനെ മറികടക്കാനുള്ള ഫീച്ചറുകളുമായി പുതിയ ഫോൺ പുറത്തിറക്കാൻ സാംസങ്​ നിർബന്ധിതരായത്​. 2018ൽ പുതിയ ഫോൺ വിപണിയിലെത്തുമെന്നാണ്​ റിപ്പോർട്ട്​. ​

െഎഫോൺ xനോട്​ കിടപിടിക്കുന്ന ഫീച്ചറുകളാണ്​ ഗാലക്​സി എസ്​ 9നിൽ ഉണ്ടാവുക.  െഎഫോൺ xലെ മുഖം തിരിച്ചറിയുന്ന സംവിധാനം കുറച്ച്​ കൂടി മെച്ചപ്പെടുത്തി സാംസങ്​ അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. നാല്​ ജി.ബി, എട്ട്​ ജി.ബി എന്നിങ്ങനെ രണ്ട്​ റാം വേരിയൻറുകളിലായിരിക്കും ഫോൺ വിപണിയിലെത്തുക. എക്​സിനോസ്​ അല്ലെങ്കിൽ സ്​നാപ്​ഡ്രാഗൺ ആണ്​ പ്രൊസസർ. ഫിംഗർപ്രിൻറ്​ സെൻസർ ഫോണിൽ ഉണ്ടാവില്ല. 18:9 ​റേഷ്യോവിലുള്ള കർവഡ്​ ഡിസ്​പ്ലേയാണ്​ ഗാലക്​സി എസ്​ 9നിൽ ഉണ്ടാവുക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungiPhone Xmobilesmalayalam newsGalaxy S9Technology News
News Summary - Samsung Galaxy S9 to Offer iPhone X-Like Hardware For Better Facial Recognition-Technology
Next Story