Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightജിയോയെ വെല്ലാൻ 345...

ജിയോയെ വെല്ലാൻ 345 രൂപക്ക്​ 28 ജി.ബി ഡാറ്റയുമായി എയർടെൽ

text_fields
bookmark_border
ജിയോയെ വെല്ലാൻ 345 രൂപക്ക്​ 28 ജി.ബി ഡാറ്റയുമായി എയർടെൽ
cancel

മുംബൈ: റിലയൻസ്​ ജിയോ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ 345 രൂപക്ക്​ 28 ജി.ബി ഡാറ്റ നൽകുന്നു. ഇതിനൊപ്പം കോളുകളും പരിപൂർണ്ണ സൗജന്യമായിരിക്കും. ഒരു ദിവസത്തേക്ക്​ 1 ജി.ബി എന്ന കണക്കിലാവും ഡാറ്റ ലഭിക്കുക. ഇതിൽ 500 എം.ബി പകൽ സമയത്തും 500 എം.ബി രാത്രി സമയത്തും ഉപയോഗിക്കണം.

പുതിയ പ്ലാൻ ആവശ്യമുള്ളവർക്ക്​ മാർച്ച്​ 31നകം അത്​ തെരഞ്ഞെടുക്കാം. ഇവർക്ക്​ പ്രതിമാസം 345 രൂപ നൽകി 11 മാസത്തേക്ക്​ കൂടി ഡാറ്റ സേവനങ്ങൾ ആസ്വദിക്കാം. 145 രൂപയുടെ മറ്റൊരു പ്ലാനും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്​. ഇൗ പ്ലാൻ പ്രകാരം 2 ജി.ബി 4ജി ഡാറ്റയും എയർടെൽ ടു എയർടെൽ കോളുകളും ഒരു മാസത്തേക്ക്​ സൗജന്യമായി ലഭിക്കും. നേരത്തെ, 348 രൂപ നൽകി പ്രതിദിനം 500 എം.ബി ഡാറ്റയും അൺലിമിറ്റഡ്​ കോളുകളും 28 ദിവസത്തേക്ക്​ നേടാനുള്ള ഒാഫർ ​െഎഡിയ അവതരിപ്പിച്ചിരുന്നു. 342 രൂപക്ക്​ 28 ദിവസത്തേക്ക്​ പ്രതിദിനം 1 ജി.ബി ഡാറ്റയും അൺ ലിമിറ്റഡ്​ കോളുകളുമുള്ള ഒാഫർ വോഡാഫോൺ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​.

303 രൂപക്ക്​ 28 ദിവസത്തേക്ക്​ 28 ജി.ബി 4 ജി ഡാറ്റയും സൗജന്യ കോളുകളുമായിരുന്നു ജിയോ നൽകിയിരുന്നത്​. ഇൗ ഒാഫർ ലഭിക്കുന്നതിനായി 99 രൂപ നൽകി ജിയോയുടെ പ്രൈം മെമ്പർഷിപ്പ്​ എടുക്കണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. ജിയോയുടെ ഒാഫർ കടുത്ത വെല്ലുവിളി ഉയർത്തിതോടെയാണ്​ പുതിയ ഒാഫറുകൾ മറ്റ്​ സേവന ദാതാക്കളും അവതരിപ്പിച്ചത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIRTELrelaince jio
News Summary - Now Airtel offers 28 GB data, unlimited voice for Rs 345 to counter Reliance Jio
Next Story