Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right​െഎഫോൺ എക്​സ്​...

​െഎഫോൺ എക്​സ്​ മറന്നേക്കൂ; ഇൗ വർഷം ആപ്പിളി​െൻറ മൂന്ന്​ പുത്തൻ മോഡലുകൾ

text_fields
bookmark_border
iphone-x.png
cancel

കഴിഞ്ഞ വർഷം വലിയ ഒാളമുണ്ടാക്കിയ സ്​മാർട്ട്​ഫോണായിരുന്നു ആപ്പിളി​​െൻറ ​െഎഫോൺ എക്​സ്​. എക്​സിനെ 2017 ലെ ‘സ്​മാർട്ട്​ ഫോൺ ഒാഫ്​ ദി ഇയറാ’യി പ്രഖ്യാപിക്കാൻ ആർക്കും മടിയുണ്ടായിരുന്നില്ല. ആപ്പിളി​​െൻറ സകല ഡിസൈൻ സമവാക്യങ്ങളെയും കാറ്റിൽ പറത്തി സ്​റ്റീവ്​ ​േ​ജാബ്സി​​െൻറ ന്യൂജനറേഷൻ ശിഷ്യൻമാർ പുതിയ ഫോൺ അവതരിപ്പിച്ചപ്പോൾ പാരമ്പര്യ വാദികൾ പോലും അതിനെ ഏറ്റെടുത്തു എന്ന്​ പറയാം.

കാശുള്ളവർ ​എക്​സ്​ എന്ന സുന്ദരനെ വാങ്ങാൻ മത്സരിച്ചപ്പോൾ കാശില്ലാത്തവർ ദൂരെ നിന്നും ഭംഗി നോക്കി ആസ്വദിച്ചു. എക്​സി​​െൻറ നിർമാണം നിർത്തിവെക്കുകയാണെന്ന്​ ആപ്പിൾ പ്രഖ്യപിച്ചത്​ ഞെട്ട​േലാടെയാണ്​ സ്​മാർട്ട്​ഫോൺ ലോകം കേട്ടത്​. എന്നാൽ അതോടൊപ്പം എക്​സി​​െൻറ രണ്ടാം ജനറേഷൻ മോഡലൽ ഇറക്കുമെന്നും ആപ്പിൾ അറിയിച്ചിരുന്നു. 

എന്നാൽ പുറത്തു വരുന്ന പുതിയ വാർത്തകളനുസരിച്ച്​ മൂന്ന്​ മോഡലുകൾ ഇൗ വർഷം ആപ്പിൾ വിപണിയിലെത്തിച്ചേക്കും. അതിൽ രണ്ട്​ മോഡലുകൾ യഥാക്രമം 6.5 ഇഞ്ച്​, 5.8 ഇഞ്ച്​ ഒ.എൽ.ഇ.ഡി ഫുൾ ഫ്രണ്ടൽ ഡിസ്​പ്ലേയുള്ള മോഡലുകളാണ്​. അതോടൊപ്പം ആദ്യമായി ആപ്പിൾ അവരുടെ ടി.എഫ്​.ടി എൽ.സി.ഡി ​ഡിസ്​പ്ലേയുള്ള മറ്റൊരു ഫോൺ കൂടി അവതരിപ്പിച്ചേക്കും എന്നാണ് സൂചന. ഇൗ വർഷം സെപ്​തംബറിലായിരിക്കും ഫോണി​​െൻറ ലോഞ്ചിങ്​.

​െഎഫോൺ എക്​സി​​െൻറ അതേ രൂപത്തിലും ഭാവത്തിലും വരുന്ന പുതിയ മോഡലുകൾക്ക്​ വലിയ വിലയുണ്ടായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്​. ഒരു ലക്ഷം രൂപ കടന്ന ​െഎഫോൺ എക്​സി​​െൻറ വില പലരെയും വാങ്ങുന്നതിൽ നിന്നും പിന്നോട്ടടിച്ചിരുന്നു. അതുകൊണ്ട്​ തന്നെ പുതിയ ഫോണുകളിലെ എൽ.ഇ.ഡി ഡിസ്​പ്ലേയുള്ള മോഡലുകളുടെ വില വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്​ ആരാധകർ.

അതേ സമയം ​െഎ​ഫോൺ 8നുള്ള അതേ വിലയായിരിക്കും പുതിയ ഫോണുകളിലെ എൽ.സി.ഡി മോഡലിനെന്നത്​ കുറഞ്ഞ വിലയിൽ ആപിളി​​െൻറ ബേസൽലെസ്​ ഫോൺ ആഗ്രഹിക്കുന്നവർക്ക്​ ഗുണമായേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiPhone Xmalayalam newsnew modelsTechnology News
News Summary - New version of the iPhone X - technology
Next Story