Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഒരുദിവസം; ഒരുലക്ഷം...

ഒരുദിവസം; ഒരുലക്ഷം ‘മോ​േട്ടാ ഇ 4 പ്ലസ്​’

text_fields
bookmark_border
ഒരുദിവസം; ഒരുലക്ഷം ‘മോ​േട്ടാ ഇ 4 പ്ലസ്​’
cancel

കീശക്കൊതുങ്ങുന്ന വിലയും കാഴ്​ചയൊതുങ്ങുന്ന സ്​ക്രീനുമുള്ള മോ​േട്ടാ ഇ 4 പ്ലസ്​ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത്​ ലക്ഷത്തിലധികം എണ്ണം. ഫ്ലിപ്​കാർട്ട്​ വഴിയാണ്​ മിനിറ്റിൽ 580ഒാളം എണ്ണം വീതം വിറ്റത്​. ജൂലൈ 12ന്​ അർധരാത്രിയാണ്​ ലെനോവയുടെ കീഴിലുള്ള മോട്ടറോള വിൽപന ആരംഭിച്ചത്​. എം​.െഎ ഡോട്ട്​ കോം,  ആമസോൺ എന്നിവ വഴി ഒരുദിവസത്തിൽ 2.50 ലക്ഷം ഷിയോമി റെഡ്​മീ 4 (6999 രൂപ, 4100 എം.എ.എച്ച്​ ബാറ്ററി) വിറ്റതാണ്​ താരതമ്യം ചെയ്യാവുന്ന റെക്കോഡ്​ വിൽപന. 

ഒറ്റ ചാർജിൽ രണ്ടുദിവസം നിൽക്കുന്ന 5000 എം.എ.എച്ച്​ ബാറ്ററി, 9999 രൂപ വില, 720x1280 പിക്​സൽ റസലൂഷനുള്ള അഞ്ചര ഇഞ്ച്​ എച്ച്​.ഡി ഡിസ്​​േപ്ല, ലോഹ ശരീരം, വൃത്താകൃതിയിലുള്ള കാമറ എന്നിവയാണ്​ മോ​േട്ടാ ഇ 4 പ്ലസി​​െൻറ പ്രധാന ആകർഷണം. മുന്നിൽ വിരലടയാള സെൻസർ, ഡിസ്​​േപ്ലയിൽ 2.5 ഡി വളഞ്ഞ ഗ്ലാസ്​, ആൻഡ്രോയിഡ്​ 7.1 നഗറ്റ്​ ഒ.എസ്​, 1.3 ജിഗാഹെർട്​സ്​ നാലുകോർ മീഡിയടെക്​ MTK6737M  പ്രോസസർ, മൂന്ന്​ ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇ​േൻറണൽ മെമ്മറി. 

ഒറ്റ എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്​സൽ ഒാ​േട്ടാ ഫോക്കസ്​​ പിൻകാമറ, ഒറ്റ എൽ.ഇ.ഡി ഫ്ലാഷുള്ള അഞ്ച്​ മെഗാപിക്​സൽ മുൻകാമറ, മുൻകാമറയിൽ എച്ച്​.ഡി.ആറും മികച്ച സെൽഫിക്ക്​ ബ്യൂട്ടിഫിക്കേഷൻ മോഡും​, ഫോർജി വി.ഒ.എൽടി.ഇ, മൈക്രോ യു.എസ്​.ബി, ജി.പി.എസ്​, ബ്ലൂടൂത്ത്​ 4.1, 181 ഗ്രാം ഭാരം, ഇരട്ട സിം, ഡോൾബി അറ്റ്​മോസ്​, 3.5 എം.എം ഒാഡിയോ ജാക്​, 10 വാട്ട്​ റാപ്പിഡ്​ ചാർജർ എന്നിവയാണ്​ പ്രത്യേകതകൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonephonemoto e4 plustech news
News Summary - moto e4 plus mobile phone -technology news
Next Story