Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഒരു വർഷം ഇൻറർനെറ്റ്​...

ഒരു വർഷം ഇൻറർനെറ്റ്​ സൗജന്യം; കിടിലൻ ഒാഫറുമായി മൈക്രോമാക്​സ്​ 

text_fields
bookmark_border
ഒരു വർഷം ഇൻറർനെറ്റ്​ സൗജന്യം; കിടിലൻ ഒാഫറുമായി മൈക്രോമാക്​സ്​ 
cancel

ന്യൂഡൽഹി: ഫോണിനൊപ്പം ഒരു വർഷത്തെ 4ജി ഡാറ്റ സേവനം ലഭ്യമാക്കി പുതിയ  ഒാഫർ മൊബൈൽ ഫോൺ നിർമാതാക്കളായ മൈക്രോമാക്​സ്​ അവതരിപ്പിച്ചു. എയർടെല്ലുമായി സഹകരിച്ചാണ്​ സൗജന്യ ഡാറ്റ മൈക്രോമാക്​സ്​ നൽകുന്നത്​. കമ്പനിയുടെ കാൻവാസ്​ 2 എന്ന ഫോണാണ്​ പുതിയ ഒാഫറിൽ വിപിണിയിലെത്തുന്നത്​​. 11,999 രൂപ വില വരുന്ന ഫോണി​​​​െൻറ വിൽപ്പന ബുധനാഴ്​ച മുതൽ ഇന്ത്യയിൽ ആരംഭിച്ചു. 

ഗോറില്ല ഗ്ലാസി​​​​െൻറ സംരക്ഷണമുള്ള അഞ്ച്​ ഇഞ്ച്​ ഡിസ്​പ്ലേയാണ്​ പുതിയ ഫോണിന്​. 1.3 ജിഗാ​ഹെഡ്​സി​​​​െൻറ ക്വാഡ്​–കോർ പ്രൊസസറാണ്​ കാൻവാസിന്​ കരുത്ത്​ പകരുന്നത്​. 3 ജി.ബി റാം, 16 ജി.ബി റോം എന്നിവയാണ്​ സ്​റ്റോറേജ്​ സവിശേഷതകൾ. മെമ്മറി 64 ജി.ബി വരെ ദീർഘിപ്പിക്കാനുള്ള സൗകര്യവുമുണ്ട്​. 13 മെഗാപിക്​സലി​​​​െൻറയും പിൻകാമറയും 5 മെഗാപിക്​സലി​​​​െൻറ മുൻ കാമറയും ഫോണിനുണ്ടാകും.  ആൻഡ്രോയിഡ്​ ന്യൂഗട്ടാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം. വൈ-ഫൈ, ബ്ലുടൂത്ത്​, ജി.പി.എസ്​ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകൾ പുതിയ ഫോണിൽ ലഭ്യമാവും. 3050 എം.എ.എച്ചി​േൻറതാണ്​ ബാറ്ററി. 

ഇന്ത്യയിലെ ടെലികോം രംഗത്ത്​ അനുദിനം മാറ്റങ്ങളുണ്ടായി​​ കൊണ്ടിരിക്കുകയാണെന്ന്​ ഫോൺ പുറത്തിറക്കി മൈക്രോ സഹസ്ഥാപകൻ രാഹുൽ ശർമ്മ പറഞ്ഞു. ഹാർഡ്​വെയർ സവിശേഷതകൾക്കൊപ്പം തന്നെ കണക്​ടിവിറ്റി സൗകര്യങ്ങൾക്കും നിലവിൽ  ഉപഭോക്​താകൾ പ്രാധാന്യം നൽകുന്നുണ്ട്​. ഇയൊരു സാഹചര്യത്തിൽ എയർടെല്ലുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ ​അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇൗ വിലയിൽ ഗോറില്ല ഗ്ലാസ്​  ഫൈവി​​​​െൻറ സുരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഫോണായിരിക്കും കാൻവാസ്​-2 എന്നും രാഹുൽ ശർമ്മ അവകാശപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Micromax Canvas 2
News Summary - Micromax Canvas 2 (2017) With 1 Year of Free 4G Data From Airtel, Gorilla Glass 5 Launched
Next Story