Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightജിയോ ഫോൺ:...

ജിയോ ഫോൺ: വാങ്ങുന്നതിന്​ മുമ്പ്​  ഇക്കാര്യങ്ങൾ അറിയണം

text_fields
bookmark_border
JioPhone
cancel

മുംബൈ: ടെക്​നോളജിയിലെ പുതിയ വിപ്ലവത്തിനാണ്​ മുകേഷ്​ അംബാനിയും റിലയൻസും വെള്ളിയാഴ്​ച തുടക്കം കുറിച്ചിരിക്കുന്നത്​. ഫീച്ചർ ഫോണിൽ കൂട്ടിച്ചേർക്കാവുന്ന സാ​േങ്കതികവിദ്യ മുഴുവൻ ഫോണിൽ ഉൾപ്പെടുത്താൻ അംബാനിക്ക്​ സാധിച്ചിട്ടുണ്ട്​. എങ്കിലും ജിയോയുടെ ഫീച്ചർ ഫോൺ വാങ്ങുന്നതിന്​ മുമ്പ്​ അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്​

2.5 ഇഞ്ച്​ ഡിസ്​പ്ലേ സൈസിലുള്ള ഫോണാണ്​ ജിയോയുടെ ഫീച്ചർ ഫോൺ. 512 എം.ബി റാം, 4 ജി.ബി ഇ​േൻറണൽ സ്​റ്റോറേജ്​ എന്നിവയാണ്​ ഫോണി​​െൻറ മുഖ്യ സവിശേഷതകൾ. ഒരു ഫീച്ചർ ഫോണിൽ ലഭ്യമാവുന്ന സാ​േങ്കതികവിദ്യയെല്ലാം ഇൗ ഫോണിലും ജിയോ ലഭ്യമാക്കുന്നുണ്ട്​. എന്നാൽ, അതിനൊപ്പം അധികമായി ഉൾപ്പെടുത്തിയിരിക്കുന്ന ചില ഫീച്ചറുകളാണ്​ ഫോണി​​െൻറ ഹൈ​ൈലറ്റ്​.

ജിയോയുടെ എല്ലാ ആപുകളും ഫീച്ചർ ഫോണിലും ഉൾക്കൊള്ളിക്കാൻ കമ്പനി കഴിഞ്ഞിട്ടുണ്ട്​. കേബിൾ ഉപയോഗിച്ച്​ ജിയോ ഫോണിനെ എതുതരം ടിവിയുമായും ബന്ധിപ്പിക്കാൻ സാധിക്കും. ഇത്തരത്തിൽ ഡിജിറ്റൽ സെറ്റ്​ ടോപ്​ ബോക്​സി​​​െൻറ ധർമ്മം കൂടി ജിയോ ഫോൺ നിർവഹിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ആപ്പിൾ സിരി, ഗുഗ്​ൾ വോയ്​സ്​​ സെർച്ച്​ സിസ്​റ്റം എന്നിവക്ക്​ സമാനമായ വോയ്​സ്​ കമാൻഡ്​ സിസ്​റ്റമാണ്​ ഫോണിൽ നിലവിലുള്ളത്​. ഇതിനൊപ്പം എൻ.എഫ്​.സി ഉൾപ്പടെയുള്ള സാ​േങ്കതികവിദ്യ കൂട്ടിചേർക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്​. ഡിജിറ്റൽ പേയ്​മ​െൻറുകളെ പിന്തുണക്കുമെന്നതാണ്​ ഫോണി​​െൻറ മറ്റൊരു പ്ര​ത്യേകത.

അതേ സമയം, വാട്​സ്​ ആപ്​ ഫോണിൽ ലഭ്യമാവില്ല. ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ്​ റിലയൻസ്​ അറിയിച്ചിരിക്കുന്നത്​. ജിയോ ചാറ്റാവും വാട്​സ്​ ആപിന്​ പകരമുണ്ടാകുക. ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന പ്രതിദിന ഡാറ്റയിലും പരിധിയുണ്ടാകും. 309 രൂപയുടെ പ്ലാനിൽ ഇൗ ഡാറ്റ പരിധിയുണ്ടാവില്ലെന്നാണ്​ റിപ്പോർട്ടുകൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feature phonerelaince jioambanimobilesmalayalam newsTechnology News
News Summary - jio 4G phone features-technology news
Next Story