Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഭാവിയുടെ ​ഫോൺ;...

ഭാവിയുടെ ​ഫോൺ; ​െഎഫോൺ X​ വിപണിയിൽ

text_fields
bookmark_border
iphone-ten
cancel

കാലിഫോർണിയ: ആപ്പിൾ സി.ഇ.ഒ ടിം കുക്ക്​ കുപ്പർട്ടിനോയിലെ ആപ്പിൾ ആസ്ഥാനത്ത്​ നടന്ന ചടങ്ങിൽ മൂന്ന്​ പുതിയ ഫോണുകളാണ്​ അവതരിപ്പിച്ചത്​. ​െഎഫോൺ 7​​​​െൻറ തുടർച്ചയാണ്​ ​െഎഫോൺ 8, 8 പ്ലസ്​ ഫോണുകൾ. ഭാവിയുടെ താരമായാണ്​ ​െഎഫോൺ Xനെ ആപ്പിൾ വിലയിരുത്തുന്നത്​. സാംസങ്ങി​​​​െൻറ ഗാലക്​സി എസ്​8, നോട്ട്​ 8 എന്നിവയെ വെല്ലുവിളിക്കാൻ പ്രാപ്​തമാണ്​ പുതിയ ഫോണുകളെന്നാണ്​ ആപ്പിളി​​​​െൻറ അവകാശവാദം

െഎഫോൺ x​

ഭാവിയുടെ ഫോൺ എന്നാണ്​ ​െഎഫോൺ xനെ വിലയിരുത്തുന്നത്​​. 5.8 ഇഞ്ച്​ സ്​ക്രീനിലാണ്​ പുതിയ​ ഫോണി​​​​െൻറ അവതാരപ്പിറവി. സൂപ്പർ റെറ്റിന ഡിസ്​പ്ലേ എന്നാണ്​ പുതിയ ഫോണി​​​​െൻറ സ്​ക്രീനിനെ ആപ്പിൾ വിളിക്കുന്നത്​. 2436x1125 ആണ്​ റെസലൂഷൻ. 3D ടച്ച്​ സംവിധാനവും ഡിസ്​പ്ലേക്കൊപ്പം ലഭ്യമാണ്​. പൊടി​യേയും വെള്ളത്തേയും ചെറുക്കാനുള്ള സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

എന്നാൽ ഫോണി​​​​െൻറ ഏറ്റവും വലിയ പ്രത്യേകത ഫേസ്​ ​െഎ.ഡിയാണ്​​. ഫോൺ കൈയിലെടുക്കു​േമ്പാൾ അല്ലെങ്കിൽ സ്​ക്രീനിൽ സ്​പർശിക്കു​േമ്പാൾ ഫോൺ ഉണരും. പക്ഷേ അൺലോക്ക്​ ​ചെയ്യണമെങ്കിൽ ഉപഭോക്​താവി​​​​െൻറ മുഖത്തിന്​ നേരെ പിടിക്കണം. മുൻ കാമറകളിലെ സെൻസറുകൾ ഉപയോഗിച്ച്​ ഫോൺ ഉപഭോക്​താവിനെ തിരിച്ചറിഞ്ഞ്​ അൺലോക്കാവും. ഇതിനൊപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഉണർന്ന്​ പ്രവർത്തിക്കും. അനിമോജിയാണ്​ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു സംവിധാനം. ഉപഭോക്​താവി​​​​െൻറ മുഖഭാവത്തിനനുസരിച്ച്​ ഇമോജികൾ തെരഞ്ഞെടുക്കുന്നതാണ്​ ഇത്​.

iphone-x-wirless-charging

​െഎഫോൺ എട്ട്​ പ്ലസിന്​ സമാനമാണ്​ X​​​​െൻറയും കാമറ. 12 മെഗാപികസ്​ലി​​​​​െൻറ ഇരട്ട കാമറകളാണ്​ Xനും. ​െഎഫോൺ X​​​​െൻറ ടെലി ഫോ​േട്ടാ ലെൻസിന്​ അർപേർച്ചർ F/24 ആണ്​. കൂടാതെ ടെലി ലെൻസിന്​ ഒപ്​ടിക്കൽ ഇമേജ്​ സ്​റ്റബിലൈസേഷനും ഉണ്ട്​. 64 ജി.ബി, 256 ജി.ബി മെമ്മറി ഒാപ്​ഷനുകളിലാണ്​ ഫോൺ വിപണിയിലെത്തുക.64 ജി.ബി മോഡലിന്​  89,000 256 ജി.ബിക്ക്​ 102,000 എന്നിങ്ങനെയാണ്​ വില.


െഎഫോൺ 8& 8 പ്ലസ്​

പൂർണമായും ഗ്ലാസിൽ നിർമിച്ച ബോഡിയാണ്​ ​ ഇരു മോഡലുകൾക്കും. 4.7,5.5 ഇഞ്ച്​ ഡിസ്​പ്ലേ സൈസ്​. A11 ബയോനിക്​ ചിപ്​സെറ്റാണ്​ ഫോണുകൾക്ക്​ നൽകിയിരിക്കുന്നത്​. ​െഎഫോൺ 7നുമായി താരത്മ്യം ചെയ്യു​േമ്പാൾ  രണ്ടിരട്ടി വേഗത പുതിയ ചിപ്​സെറ്റിനുണ്ടെന്ന്​ ആപ്പിൾ അവകാശപ്പെടുന്നു.

iphone 8

12 മെഗാപിക്​സലി​​​​െൻറ പിൻകാമറയും ഏഴ്​ മെഗാപിക്​സലി​​​​െൻറ മുൻ കാമറയുമാണ്​ ഫോണുകൾക്കുള്ളത്​​. ഒപ്​ടികൽ സൂം, 10X ഡിജിറ്റൽ സൂം എന്നീ സവിശേഷതകൾ 8 പ്ലസി​​​​െൻറ പിൻകാമറക്കുണ്ട്​. വൈഡ്​ ആംഗിൾ ലെൻസും ടെലിഫോ​േട്ടാ ലെൻസുമാണ്​ 8 പ്ലസ്​ കാമറകൾക്ക്​ ആപ്പിൾ നൽകിയിരിക്കുന്നത്​. ആഗ്​മ​​​െൻറഡ്​ റിയാലിറ്റിയും കാമറകൾക്കൊപ്പം  ഇണക്കി ചേർത്തിട്ടുണ്ട്​. 64 ജി.ബി, 256 ജി.ബി എന്നിങ്ങനെ രണ്ട്​ മെമ്മറി ഒാപ്​ഷനുകളിൽ ഫോൺ വിപണിയിലെത്തും. ​െഎഫോൺ എട്ടി​​​​െൻറ 64 ജി.ബി 256 ജി.ബി മോഡലുകൾക്ക്​ യഥാക്രമം 64000,77000 എന്നിങ്ങനെയാണ്​ വില. 8 പ്ലസി​ന്​ യഥാക്രമം 73000,86000 എന്നിങ്ങനെയും വിലയാകും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphone 8iPhone Xmalayalam newsIphone 8 plusTechnology News
News Summary - iphone X into market-Technology
Next Story