Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഗൂളിഗാൻ ചോർത്തിയത്​...

ഗൂളിഗാൻ ചോർത്തിയത്​ ലക്ഷകണക്കിന്​ ഗൂഗിൾ അക്കൗണ്ട്​ വിവരങ്ങൾ

text_fields
bookmark_border
ഗൂളിഗാൻ ചോർത്തിയത്​ ലക്ഷകണക്കിന്​ ഗൂഗിൾ അക്കൗണ്ട്​ വിവരങ്ങൾ
cancel

കാലിഫോർണിയ: ആൻഡ്രോയിഡിലെ മലിഷ്യസ്​ സോഫ്​റ്റവെയർ ഗൂളിഗാൻ ചോർത്തിയത്​ ലക്ഷകണക്കിന്​ ഗൂഗിൾ അക്കൗണ്ടി​ലെ വിവരങ്ങൾ. സൈബർ സെക്യൂരിറ്റി രംഗത്ത്​ ​പ്രവത്തിക്കുന്ന ചെക്​ പോയിൻറ്​ എന്ന സ്​ഥാപനമാണ്​​ ഇത്​ സംബന്ധിച്ച വിവരം പുറത്ത്​ വിട്ടത്​.

ആൻഡ്രോയിഡ്​ 4.0, 5.0 ഒാപ്പറേറ്റിങ്​ സിസ്​റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലെ വിവരങ്ങളാണ്​ ഇത്തരത്തിൽ ചോർന്നത്​​. ഇപ്പോൾ നിലവിലുള്ള 74 ശതമാനം ഫോണുകളും ഇൗ ഒാപ്പ​േററ്റിങ്​ സിസ്​റ്റത്തിൽ പ്രവർത്തിക്കുന്നവയാണ്​. ഗൂളിഗാൻ ബാധിക്കുന്നതിൽ 57 ശതമാനം ഫോണുകളും ഏഷ്യയിൽ നിന്നുള്ളവയാണ്​. യൂറോപ്പിലെ 9 ശതമാനം ഫോണുകളും ഗൂഗിളിയാൻ ബാധിച്ചവയാണ്​.

ഗൂളിഗാൻ ഇമെയിൽ അഡ്രസ്സിലെ വിവരങ്ങളാണ്​ ചോർത്തുക​. ഇമെയിൽ അഡ്രസ്സ്​ ഉപയോഗിച്ച്​ ഗൂഗിൾ ഡോക്​സ്​, ഗൂഗിൾ ഫോ​േട്ടാസ്​,  എന്നിവയിലെക്കും ഗൂളിഗാൻ കടന്നു കയറും. ഇൗ  ​പ്രശ്​നം ​സൈബർ സെക്യൂരിറ്റി രംഗത്തെ പ്രധാനപ്രശ്​നങ്ങളിലൊന്നാണ്​. സൈബർ അറ്റാക്കിലെ അടുത്ത ഘട്ടമാണ്​ ഇവിടെ ആരംഭിക്കുന്നതെന്നും ചെക്​ പോയിൻറ്​ സ്​ഥാപനത്തി​െൻറ തലവൻ ​മൈക്കിൾ ഷാവലോവ്​ പറഞ്ഞു.

ഗൂഗിളി​െൻറ ആപ്പുകളിലൂടെയാണ്​ പുതിയ ​സോഫ്​റ്റവെയർ ഫോണുകളിൽ കയറുക. ഗൂളിഗാൻ ഉള്ള പല ആപ്പുകളും ഇപ്പോൾ  നിലവിലുണ്ട്​ ഇത്​ ഡൗൺലോഡ്​ ചെയ്യു​േമ്പാൾ ഗൂളിഗാൻ എന്ന മാലിഷ്യസ്​​ പ്രോഗ്രാം ഫോണുകളിൽ കയറും. അതിനോടപ്പം തന്നെ ഫിഷിങ്​ മെസ്സേജുകളിലെ ലിങ്കിലൂടെയും ഗൂളിഗാൻ ഫോണുകളെ ബാധിക്കും.ദിവസവും 13000ത്തോളം ഫോണുകളിലാണ് വിവിധ ആപ്പുകളിലൂടെ ഗൂളിഗാൻ എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:google
News Summary - 'Gooligan' Android Malware Stole Millions of Google Accounts, Say Researchers
Next Story