Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightെഎഫോണോ പിക്​സലോ?...

െഎഫോണോ പിക്​സലോ? വമ്പനാര്​

text_fields
bookmark_border
Apples-new-iPhone-X-vs-Google-Pixel-2-XL-2
cancel

െഎഫോണി​​​​െൻറ 10ാം വാർഷികത്തിലാണ്​ ​  പുതിയ ഡിസൈനുമായി ​െഎഫോൺ X നെ ആപ്പിൾ രംഗത്തിറക്കിയത്​. ഇതിനൊപ്പം തന്നെയാണ്​ ഗൂഗ്​ൾ പിക്​സൽ 2 xL​​നെയും വിപണിയിലെത്തിച്ചത്​. ഇതോടെ മൊബൈൽ വിപണിയിലെ മൽസരം പ്രധാനമായും ആപ്പിളും ഗൂഗ്​ളും തമ്മിലായി. വ്യത്യസ്​ത ഒ.എസിലാണ്​ പ്രവർത്തനമെങ്കിലും നിരവധി ഫീച്ചറുകളിൽ താരത്മ്യം അർഹിക്കുന്ന മോഡലുകൾ തന്നെയാണ്​ ഗൂഗ്​ൾ പിക്​സലും ​െഎഫോൺ എക്​സും.

വില നിലവാരം

വിലയിൽ ഒരമ്മ പെറ്റ മക്കളാണ്​ ​ഇരു മോഡലുകളും. പിക്​സൽ വാങ്ങാൻ​ അമേരിക്കയിൽ 849 ഡോളറും ഇന്ത്യയിൽ 77000 രൂപയും നൽകണം. Xനാവ​െട്ട 999 ഡോളർ അമേരിക്കയിലും 89000 രൂപ ഇന്ത്യയിലും കൊടുക്കണം. ബജറ്റ്​ ഫോണുകൾ റെക്കോർഡ്​ വിൽപന നടക്കുന്ന ഇന്ത്യയിൽ ഇൗ വിലയ​ുള്ള രണ്ട്​ ഫോണുകൾ എത്രയെണ്ണം വിറ്റു പോവുമെന്നത്​ കണ്ടറിയണം.

പ്രൊസസിങ് കപാസിറ്റി ​  

ആപ്പിൾ തന്നെ നിർമിച്ച A11 പ്രൊസസർ ആണ്​ X ന്​ കരുത്ത്​ പകരുന്നത്. പിക്​സൽ 2 XL ൽ ക്വാൽകോം സ്​നാപ്​ഡ്രാഗൺ 835 ചിപ്​സെറ്റാണ്​. പ്രൊസസറുകള​ുടെ പ്രവർത്തനക്ഷമത അളക്കുന്ന റോ ബെഞ്ച്​മാർകിൽ ​െഎഫോൺ X  ​പിക്​സൽ 2 XL നെ മലർത്തിയടിച്ചെങ്കിലും വിവാദമായ ഡി.എകസ്​.ഒ ബെഞ്ച്​ മാർകിൽ ഒറ്റ പോയിൻറ്​ ​വ്യത്യാസത്തിൽ പിക്​സൽ 2 XLന് താഴെ നിൽകാനനായിരുന്നു വിധി. സാധാരണ ഉപയോഗത്തിൽ ഇരുഫോണുകളും ഒപ്പത്തിനൊപ്പം നിൽക്കു​െമങ്കിലും അധിക സമയ ഉപയോഗത്തിൽ ​െഎഫോണി​​​​െൻറ സ്വന്തം പ്രൊസസർ കാര്യമായി വിയർകാതെ പണി എടുക്കും​.
​ 
ഡിസ്​പ്ലേ തെളിച്ചം
ഇരു ഫോണുകളിലും ഒ.എൽ.ഇ.ഡി ഡിസ്​പ്ലേ ആണ്​ നൽകിയിരിക്കുന്നത്​. എന്നാൽ ​െഎഫോൺ  X ആണ്​ ഡിസ്​പ്ലേയുടെ കാര്യത്തിൽ കൂടുതൽ തിളങ്ങുന്നത്​. ദിവസങ്ങൾക്ക്​ മുൻമ്പ്​​  പിക്​സൽ 2 XL വാർത്തകളിൽ നിറഞ്ഞത്​ ഡിസ്​പ്ലേ പ്രശ്​നത്തി​​​​െൻറ ​പേരിൽ ആണെന്നതും ഗൂഗിളിനെ  പിറകോട്ടടിക്കുന്നു. 5.8 ഇഞ്ച്​ വലിപ്പവും 2436x1125 പിക്​സൽ റെസൊല്യൂഷനുമുള്ള ​െഎഫോൺ X ബെസൽലെസ്​ ആണെന്ന കാരണം കൊണ്ട്​ കയ്യിൽ ഒതുങ്ങുന്നുണ്ട്​.
റെസൊല്യൂഷ​​​​െൻറ കാര്യത്തിൽ (2880x1140) മികവ്​ പുലർത്തുന്നുണ്ടെങ്കിലും 6 ഇഞ്ച്​ വലിപ്പം പിക്​സല​ി​​​​െൻറ സുഖകരമായ ഉപയോഗത്തിന് അൽപം ആഘാതം സൃഷ്​ടിക്കാം. 538 പിക്​സൽ പെർ ഇഞ്ചിൽ കൂടുതൽ വ്യക്​തതയുളള ഒൗട്​പുട്ടാണ്​ ​െഎഫോണി​​​​െൻറത്​. 458 ആണ്​  പിക്​സൽ 2 XL ​​​​െൻറ പി.പി​െഎ. 

iphone x

ബാറ്ററി

3520 mAh ഉള്ള വലിയ ബാറ്ററിയാണ്​ ​പിക്​സൽ 2 XL ന്. ഒര​ു ദിവസം മുഴുവനായി ചാർജ്​ നിൽകാൻ ശേഷിയുള്ളതാണ്​ ബാറ്ററിയെന്നാണ്​ കമ്പനിയുടെ അവകാശവാദം.​
​ ​െഎഫോൺ X ​​​​െൻറത്​ 2716 mAh ഉള്ള ചെറിയ ബാറ്ററിയാണ്​. എങ്കിലും  21 മണിക്കൂർ ടോക്​ ടൈം, 13 മണിക്കൂർ ഇൻറർനെറ്റ്​, 14 മണിക്കൂർ വീഡിയോ കാണൽ, 60 മണിക്കൂർ നീളുന്ന ഗാനാസ്വാദനം എന്നിവ ​X ​ൽ സാധ്യമാവുമെന്ന്​ ആപിൾ അവകാശപ്പെടുന്നു​. കുറഞ്ഞ ബാറ്ററി ശേഷി എന്ന പ്രശ്​നം ആപിളി​​​​െൻറ സ്വന്തം A11 ചിപ്​ സെറ്റ്​ മറികടക്കുമെന്ന്​ പറയുന്നുണ്ടെങ്കിലും ബാറ്ററി ലൈഫിൽ  പിക്​സൽ തന്നെ വിജയി. 30 മിനിറ്റിൽ 50 ശതമാനം ചാർജ്​ കയറുന്ന ഫാസ്​റ്റ്​ ചാർജിങ്​ സംവിധാനവും വയർലെസ്​ ചാർജിങും ​െഎഫോൺ x നെ ഒരുപടി മുന്നിൽ നിർത്തുന്നുണ്ടെങ്കിലും വയർലെസ്​ ചാർജിങ്​ ഇല്ല എന്നതൊഴിച്ചാൽ  ​പിക്​സൽ 2 XL ൽ ഫാസ്​റ്റ്​ ചാർജിങ്​ ഗൂഗിൾ നൽകിയിട്ടുണ്ട്​.    

  കാമറ കണ്ണ്​
 ​പിക്​സൽ 2 XL 12.2 മെഗാപിക്​സൽ പിൻ കാമറ f/1.8 അപെർചർ
8 മെഗാ പിക്​സൽ എച്ച്​ ഡി മുൻ കാമറ  f/2.4 

ക​ഴിഞ്ഞ വർഷം പിക്​സലി​​​​െൻറ ആദ്യ മോഡൽ ഇറക്കുന്നതിന്​ മുൻപ്​ ഗൂഗിൾ നടത്തിയ അവകാശവാദങ്ങളെ അന്വർഥമാക്കുന്നതായിരുന്നു അതി​​​​െൻറ കാമറ.  ഇത്തവണ അവകാശവാദങ്ങൾ  ഇല്ലായിരുന്നുവെങ്കിലു​ം കാമറയിൽ  ഗൂഗിൾ വിട്ടുവീഴ്​ച്ച വരുത്തിയിട്ടില്ല. ഒപ്​റ്റികൽ ഇലക്​ട്രോണിക്​ ഇമേജ്​ സ്​റ്റെബ്​ലൈസേഷനും ഡ്യുവൽ പിക്​സൽ പി.ഡി.എ.എഫ്​ ഉണ്ട്​. ലേസർ അസിസ്​റ്റഡ്​ ഫോകസിങും പ്ര​​ത്യേകതയാണ്​. മുൻ കാമറയിലും പിൻ കാമറയിലും പോർട്രയ്​റ്റ്​ മോഡ്​​ ഉണ്ടെന്നത്​ പ്രധാന സവിശേഷതയാണ്​. മറ്റ്​ കമ്പനികൾ ഡ്യ​ുവൽ കാമറകൾ അവരുടെ ഫ്ലാഗ്​ഷിപുകളിൽ  ഉൾപെടുത്തു​േമ്പാൾ ഗൂഗിൾ ഒറ്റ കാമറ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിച്ചു എന്നത്​ ശ്രദ്ദേയമാണ്​.

​െഎഫോൺ X

ഡ്യുവൽ പിൻ കാമറ രണ്ടും 12 മെഗാപിക്​സൽ f/1.8 & f/2.4 അപെർചർ
7 മെഗാപിക്​സൽ മുൻ കാമറ  f/2.2

വൈഡ്​ ആ​ംഗിൾ,ടെലി ഫോ​േട്ടാ ലെൻസ്​ അടങ്ങിയ 12 മെഗാ പിക്​സൽ സെൻസറുള്ള ഡ്യുവൽ കാമറ തന്നെയാണ്​ x ​​​​െൻറ കരുത്ത്​. ഇരു കാമറകൾകും ഒപ്​റ്റികൽ ഇമേജ്​ സ്​റ്റെബ്​ലൈസേഷനുമുണ്ട്​. ഇത്​ ചിത്രങ്ങൾ കൂടുതൽ വ്യക്​തത നൽകും. പോർട്രയിറ്റ്​ ലൈറ്റിങ്​ ഫീച്ചർ, ബൊക്കേ എഫക്​റ്റും 2x സൂമിങ്​ സംവിധാനവും  ​പിക്​സൽ 2 XL നെ മലർത്തിയടിക്കാൻ പാകത്തിൽ ​െഎഫോൺ മുൻപേ പരസ്യം ചെയ്​തിരുന്നു. മുൻ കാമറക്ക്​ ആപ്പിളി​​​​െൻറ സ്വന്തം ട്രൂ ഡെപ്​ത്​ സിസ്​റ്റം നൽകിയിട്ടുണ്ട്​.  കാമറാ പെർഫോർമൻസി​​​​െൻറ കാര്യത്തിലും ഫീച്ചറുകളുടെ ആധിക്യം കൊണ്ടും ​െഎഫോൺ X അൽപം മുന്നിട്ട്​ നിൽകുന്നു എന്ന്​ പറയാം. 

ഡിസൈനും ബിൽഡ്​ ക്വാളിറ്റിയും

ഇരു  ഫോണുകളും ബിൽഡ്​ ക്വാളിറ്റിയിലും ഡിസൈനിലും വിട്ടു വീഴ്​ച വരുത്തിയിട്ടില്ല. ക്രാഷ്​ ടെസ്​റ്റുകളിലും ഡ്യൂറബിലിറ്റി ടെസ്​റ്റുകളിലും കാര്യമായി ക്ഷതമേൽക്കുന്നില്ലെന്നത്​ ആശ്വാസകരമാണ്​.  ഹോം ബട്ടണ്‍ ഒഴിവാക്കി ബെസിൽലെസ്​ ഫുള്‍ ​ഫ്രോണ്ടല്‍ ഡിസ്​പ്ലേയാണ്​ ​xന്​. പിറകിലെ മെറ്റൽ ഗ്ലാസ് ഡിസൈനും ഭംഗി കൂട്ടുന്നു. LG G6 നെ അനുസ്​മരിപ്പിക്കും വിധമുള്ള ബെസിൽലെസ് ഡിസ്​പ്ലേ ആണെങ്കിലും ​പിക്​സൽ 2 XLന്​ പിറകിൽ സ്വീകരിച്ച കറുപ്​ ചാര കളർ തീം മനോഹരമായി. കാണാനുള്ള ഭംഗിയിൽ ​െഎഫോൺ X തന്നെ മുൻപിൽ  

ഗൂഗിൾ അസിസ്​റ്റൻറ്​ & സിരി
ആപ്പിൾ വളരെ മുൻപേ അവതരിപ്പിച്ച സിരി എന്ന ടോക്കിങ്​ അസിസ്​റ്റൻറിനേക്കാൾ നന്നായി ഗൂഗിൾ അസിസ്​റ്റൻറ്​  പിക്​സൽ ഫോണ​​ുകളിൽ പ്രവർത്തിക്കുന്നുണ്ട്​ എന്ന്​ യൂസേഴ്​സ്​ അവകാശപെടുന്നുണ്ട്​.

Google-Pixel-2-XL

സുരക്ഷ
ഫെയിസ്​ ​െഎഡി സംവിധാനം സാധ്യമാക്കാൻ ഇൻഫ്രാറഡ്​, ഡോട്ട്​ പ്രൊജക്​ടർ എന്നിവ X​​​​െൻറ മുൻ കാമറയിൽ ചേർത്തിട്ടുണ്ട്​  ഉപയോഗിക്കുന്നവരുടെ  മുഖം മനസ്സിലാക്കി ഫോൺ അൺലോക്ക്​ ചെയ്യാം എന്ന സൂത്രം കൊട്ടി ഘോഷിച്ച്​ തന്നെയാണ്​ ആപിൾ ​െഎഫോൺ X മാർകറ്റ്​ ചെയ്​തത്​. ഫിംഗർ പ്രിൻറ്​ സംവിധാനം ഒഴിവാക്കിതും വലിയ ചർച്ചക്കിടയാക്കി.
 
​പിക്​സൽ 2 XLൽ ഫിംഗർ പ്രിൻറ്​  തന്നെയാണ് ഗൂഗിൾ ഇത്തവണയും പരീക്ഷിക്കുന്നത്​. അതിവേഗം പ്രതികരിക്കുന്ന ഫിംഗർ പ്രിൻറ്​  സെൻസറാണ്​  ​XLൽ. 
മാസം തോറും സെക്യൂരിറ്റി പാച്​ അപ്​ഡേറ്റുകളും XL ന്​ ലഭിക്കും.സുരക്ഷയുടെ കാര്യത്തിൽ ഇരു ഫോണുകളും ചതിക്കില്ലെന്നാണ് ഉപയോക്​താക്കളുടെ വിശ്വാസം​   
ഇരു ഫോണുകളും ഇത്തവണ 3.5 mm ഹെഡ്​ ഫോൺ ജാക്​ ഒഴിവാക്കിയാണ്​ അവതരിപ്പിച്ചത്​. വാട്ടർ പ്രൂഫ്​ സംവിധാനവും ഉണ്ട്​.

താരതമ്യ പഠനത്തിൽ അൽപം മുൻതൂക്കം ​െഎഫോൺ Xനാണ്​. എന്നാൽ ചില കാര്യങ്ങളിൽ  (ബാറ്ററി, വില എന്നിവയും മറ്റ്​ ​ഫീച്ചറുകളും പരിഗണിക്കു​േമ്പാൾ) പിക്​സൽ 2 XL മുന്നിട്ട്​ നിൽകുന്നു.                ഏതാണ്​ ഭേദം എന്ന ചോദ്യത്തിന്​  ​െഎ.ഒ.എസ്​ ആൻ​ഡ്രോയ്​ഡ്​ എന്നീ പ്ലാറ്റ്​ഫോമുകളിൽ നിങ്ങൾക്ക്​ ഏതാണ്​ കുടുതൽ താൽപര്യം അതിനെ മുൻ നിർത്തി തീരുമാനിക്കുന്നതാവും നല്ലത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applegooglemalayalam newsI Phone xPixal 2xlTechnology News
News Summary - Google Pixel 2 XL vs iPhone X-Technology
Next Story