Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightചൈനയിൽ...

ചൈനയിൽ വാട്​സ്​ആപ്പിന്​ നിരോധനം

text_fields
bookmark_border
Whatsapp-for-PC
cancel

ബെയ്​ജിങ്: സമൂഹമാധ്യമങ്ങൾക്കു മേൽ ഭരണകൂടം പിടിമുറുക്കുന്ന ചൈനയിൽ വാട്​സ്​ആപ്പിനും​ ഭാഗിക നിരോധനം. തങ്ങൾ അയക്കുന്ന സന്ദേശങ്ങൾ പുറത്തേക്ക്​ പോകുന്നില്ലെന്ന്​ നിരവധി വാട്​സ്​ആപ്​ ഉപയോക്​താക്കൾ കഴിഞ്ഞ ദിവസം പരാതിപ്പെടാൻ തുടങ്ങിയതോടെയാണ്​ ഇക്കാര്യം പുറത്തറിഞ്ഞത്​.  പിന്നീട്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്യ​ുന്ന പടങ്ങളും ഒാഡിയോ ക്ലിപ്പുകളും ഡെലിവേർഡ്​ ആവുന്നില്ലെന്ന്​ ട്വിറ്റർ ഉപയോക്​താക്കളും പറയാൻ തുടങ്ങി. 

അതേസമയം, നിരോധനത്തിന്​ തങ്ങൾ ഉത്തരവാദികൾ അല്ലെന്ന്​ പറഞ്ഞ വാട്​സ്​ആപ്​ അധികൃതർ കൂടുതൽ പ്രതികരിക്കാൻ തയാറായില്ല. ഇൻറ​ർനെറ്റ്​ വഴിയുള്ള എല്ലാ ആശയവിനിമയങ്ങളും നിരീക്ഷിക്കാൻ ചൈനീസ്​ അധികൃതർ തീരുമാനിച്ചിരിക്കുകയാണെന്ന്​ ഗ്രേറ്റ്​​ഫയർ ഡോട്ട്​ ഒാർഗി​​െൻറ സഹസ്​ഥാപകൻ ചാർലി സ്​മിത്ത്​ പ്രതികരിച്ചു.  മെസേജുകൾ എൻക്രിപ്​റ്റഡ്​ (മറ്റുള്ളവർക്ക്​ മനസ്സിലാവാത്ത തരം രഹസ്യ കോഡുകൾ) ആയ വാട്​സ്​ആപ്​ ഉപേക്ഷിച്ച്​ രഹസ്യകോഡ്​ ഉപയോഗിക്കാതെ നേരിട്ടുള്ള ​സന്ദേശം അയക്കുന്ന ‘വിചാറ്റി’ലേക്ക്​ കൂടുതൽ ആളുകളെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്​ ഭരണകൂടം നടത്തുന്നതും ഇതുവഴി പൗരന്മാർക്കുമേൽ സെൻസർഷിപ്​​ ഏർ​പ്പെടുത്താനാണ്​ അവർ ഉദ്ദേശിക്കുന്നതെന്നും സ്​മിത്ത് കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinawhatsappbannedworld newsmalayalam newsTechnology News
News Summary - china banned whatsapp-world news
Next Story