Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഞായറാ​ഴ്​ചകളിലെ സൗജന്യ...

ഞായറാ​ഴ്​ചകളിലെ സൗജന്യ കോൾ സൗകര്യം നിർത്തുന്നു 

text_fields
bookmark_border
bsnl
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്.​എ​ൻ.​എ​ൽ ലാ​ൻ​ഡ്​ ഫോ​ണു​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ ന​ൽ​കി​വ​ന്ന 24 മ​ണി​ക്കൂ​ർ സൗ​ജ​ന്യ കോ​ൾ സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ഇൗ ​സൗ​ക​ര്യം ല​ഭ്യ​മാ​കി​ല്ലെ​ന്ന്​ കാ​ട്ടി ബി.​എ​സ്.​എ​ൻ.​എ​ൽ എ​ല്ലാ സ​ർ​ക്കി​ളു​ക​ൾ​ക്കും സ​ർ​ക്കു​ല​റ​യ​ച്ചു. ഉ​പ​ഭോ​ക്​​താ​ക്ക​ളെ മു​ൻ​കൂ​ട്ടി വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ലു​ണ്ട്. മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ ലാ​ൻ​ഡ്​​ഫോ​ണു​ക​ളെ സം​ര​ക്ഷി​ക്കു​ക​യും പ്ര​ചാ​രം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച ആ​നൂ​കൂ​ല്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ഞാ​യ​റാ​ഴ്​​ച​ക​ളി​ലെ സൗ​ജ​ന്യ​വി​ളി സൗ​ക​ര്യം. 

ഞാ​യ​റാ​ഴ്ച​ക​ളി​ൽ 24 മ​ണി​ക്കൂ​ർ സൗ​ജ​ന്യ​മാ​യി വി​ളി​ക്കു​ന്ന ഓ​ഫ​ർ ഒ​ഴി​വാ​ക്കു​മ്പോ​ഴും രാ​ത്രി​യി​ൽ ല​ഭി​ക്കു​ന്ന നൈ​റ്റ് ഓ​ഫ​ർ ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ജ​നു​വ​രി ഒ​ന്നി​നു​ത​ന്നെ ഹി​മാ​ച​ൽ​പ്ര​ദേ​ശ് സ​ർ​ക്കി​ളി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ലെ 24 മ​ണി​ക്കൂ​ർ സൗ​ജ​ന്യ കോ​ൾ ഓ​ഫ​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlmalayalam newsFree callTechnology News
News Summary - BSNL Sunday Free call - Technology news
Next Story