Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightആപ്പിള്‍ പേ' യു എ...

ആപ്പിള്‍ പേ' യു എ ഇയിലും

text_fields
bookmark_border
ആപ്പിള്‍ പേ യു എ ഇയിലും
cancel

ദുബൈ: ഐഫോണ്‍ മുഖേന പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ആപ്പിള്‍ പേ സംവിധാനം യു.എ.ഇയില്‍ നിലവില്‍ വന്നു. ഈ സംവിധാനം നടപ്പാക്കുന്ന ഗള്‍ഫിലെ ആദ്യ രാജ്യമാണ് യു.എ.ഇ. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എമിറേറ്റ്സ് എന്‍. ബി.ഡി, മശ്റഖ് ബാങ്ക്, റാക്ക് ബാങ്ക്, എമിറേറ്റ്സ് ഇസ്‍ലാമിക് ബാങ്ക്, എച്ച്.എസ്.ബി.സി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവക്ക്​ പുറമെ ടെലികോം കമ്പനിയായ ഡു വും ആപ്പിള്‍പേയുമായി സഹകരിക്കുന്നുണ്ട്. ബാങ്ക് കാര്‍ഡുകള്‍ക്ക് പകരം ഐഫോണ്‍ ഉപയോഗിക്കാമെന്ന് മാത്രമല്ല എസ്.എം.എസ് വഴി പരസ്​പരം പണം അയക്കാനും ആപ്പിള്‍ പേയിലൂടെ കഴിയും. ​

വയർലെസ്​ കാർഡ്​ റീഡറുകൾ ഉള്ള സ്​ഥാപനങ്ങളിൽ നിന്ന്​ െഎഫോൺ ആറോ അതിന്​ മുകളിലുള്ള മോഡലുക​ളോ ഉള്ളവർക്ക്​ ഇൗ സൗകര്യം ഉപയോഗിച്ച്​ സാധനങ്ങളും സേവനങ്ങളും വാങ്ങാം. എന്താണ്​ വാങ്ങുന്നതെന്നോ എവിടുന്ന്​ വാങ്ങിയെന്നോ എത്ര പണം ചിലവഴിച്ചുവെന്നോ ആപ്പിൾ അറിയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. പണമിടപാടുകളുടെ സ്വകാര്യതയും സുരക്ഷിതത്വവും നിലനിർത്താൻ ടോക്കണൈസേഷൻ എന്ന സാ​േങ്കതിക വിദ്യയാണ്​ ആപ്പിൾ സ്വീകരിച്ചിരിക്കുന്നത്​.

ഇടപാടു നടത്തുന്ന ഒാരോ ഉപഭോക്താവിനും വ്യത്യസ്​ഥ ടോക്കൺ നിശ്ചയിക്കുകയാണ്​ ഇതിലൂടെ ചെയ്യുന്നത്​. രഹസ്യ വിവരങ്ങൾ ഒരു തരത്തിലും ചേർത്താതിരിക്കാനാണ്​ ഇൗ മുൻകരുതൽ. ഏറ്റവും അവസാനം നടത്തിയ കുറച്ചു ഇടപാടുകളുടെ വിവരങ്ങൾ അറിയാനും സൗകര്യമുണ്ട്​. യു.എ.ഇക്ക്​ പുറമെ സ്വീഡൻ, ഫിൻലാൻറ്​, ഡെൻമാർക്ക്​ എന്നിവയടക്കം 20 രാജ്യങ്ങൾ നിലവിൽ ആപ്പിൾ പേ ഉപയോഗിക്കുന്നുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsapple pay
News Summary - apple pay-uae-gulf news
Next Story