Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightലൈവ്​ വീഡിയോയിൽ...

ലൈവ്​ വീഡിയോയിൽ ​െഎഫോൺ 8–Video

text_fields
bookmark_border
iphone-8-concept
cancel

ആപ്പിളി​​െൻറ ഏറ്റവും പുതിയ മോഡൽ ​െഎഫോൺ 8നെ കുറിച്ചുള്ള  അഭ്യൂഹങ്ങൾക്കിടെ​ ഫോണി​​െൻറ വീഡിയോ​ യുട്യൂബിൽ തരംഗമാവുന്നു​. ​െഎഫോൺ എട്ടി​​െൻറ ഫ്രണ്ട്​, ബാക്ക്​ പാനലുകൾ വ്യക്​തമാക്കുന്നതാണ് ആറ്​ സെക്കൻഡ്​ ദൈർഘ്യമുള്ള​ പുതിയ ദൃശ്യങ്ങൾ. മുമ്പ്​ പുറത്ത്​ വന്ന ​െഎഫോൺ എട്ടി​​െൻറ ചിത്രങ്ങൾക്ക്​ സമാനമാണ്​ വീഡി​യോയിലെ ഫോണും.ജെറ്റ്​ ബ്ലാക്ക്​ നിറത്തിലുള്ള ഫോണാണ്​ ദൃശ്യത്തിൽ ഉള്ളത്​. ഹാൻഡ്​സെറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

​െഎഫോണുകളിൽ ഉപയോഗിക്കുന്ന ടച്ച്​ ​െഎ.ഡി പുതിയ മോഡലിൽ ഉണ്ടാവില്ലെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ. ഇതിന്​ പകരം മുഖം തിരിച്ചറിയാൻ കഴിയുന്ന ഫേസ്​ ​െഎ.ഡി സംവിധാനമായിരിക്കും ആപ്പിൾ അവതരിപ്പിക്കുക. സാംസങ്​ പോലുള്ള എതിരാളികൾക്ക്​ പൂർണമായും വിജയം കൈവരിക്കാൻ കഴിയാത്ത മേഖലയിൽ വെന്നിക്കൊടി പാറിക്കാമെന്നാണ്​ ആപ്പിളി​​​െൻറ കണക്ക്​ കൂട്ടൽ. ഇതിനൊപ്പം വയർലെസ്സ്​ ചാർജിങ്​ സംവിധാനവും ഉണ്ടാവും.
 
സ്​മാർട്ട്​ കാമറ ഫീച്ചർ കൂടി ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്​. ഫോ​േട്ടായെടുക്കു​േമ്പാൾ കാമറ ഒാ​േട്ടാമാറ്റിക്കായി എക്​സ്​പോഷർ, ​െഎ.എസ്​.ഒ, ഫോക്കസ്​ എന്നിവ അഡ്​ജസ്​റ്റ്​ ചെയ്യുന്നതാണ്​ സ്​മാർട്ട്​ കാമറ ഫീച്ചറെന്നാണ്​ റിപ്പോർട്ട്​.​  6.5 ഇഞ്ച്​ സൈസിലെത്തുന്ന റെറ്റിന ഡിസ്​പ്ലേയും ഫോണിനൊപ്പമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applemalayalam newsVideoIphone-8HomepadTechnology News
News Summary - Apple iPhone 8 shows up in live video–​Technolohy
Next Story