Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightവളഞ്ഞ സ്​ക്രീനുമായി...

വളഞ്ഞ സ്​ക്രീനുമായി ​െഎസർ പ്രെഡേറ്റർ ലാപ്​ടോപ്​, വില 6,99,999

text_fields
bookmark_border
acer-pred
cancel

​െഎസർ അവരുടെ പുതിയ പ്രെഡേറ്റർ ലാപ്​ടോപ്​ അവതരിപ്പിച്ചു. ഗെയിമിങ്ങ്​ താൽപര്യമുള്ളവരെ ലക്ഷ്യം വെച്ചുള്ള ലാപി​​െൻറ മു​ഴുവൻ പേര്​പ്രെഡേറ്റർ 21എക്​സ്​ എന്നാണ്​. ഗെയിമിങ്​ ലോകത്തുള്ളവർക്കായി നിർമിക്കുന്ന പ്രെഡേറ്ററി​​െൻറ വില കേട്ടാൽ ചിലപ്പോൾ ഞെട്ടിയേക്കാം. 6,99,999 രൂപയാണ്​ കൊടുക്കേണ്ടി വരിക.

2016ലായിരുന്നു പ്രെഡേറ്റർ ബെർലിനിൽ നടന്ന ​െഎ.എഫ്​.എയിൽ ​െഎസർ ലോഞ്ച്​ ചെയ്​തത്​. ഡിസംബർ 18 മുതൽ ഫ്ലിപ്​കാർട്ടിൽ നിന്നും താൽപര്യമുള്ളവർക്ക്​ വാങ്ങാം. പതിവ്​ പോലെ അമേരിക്കയെ അപേക്ഷിച്ച്​ ലാപിന്​ ഇന്ത്യയിൽ വില കൂടുതലാണ്​. അവിടെ 8999 ഡോളർ നൽകിയാൽ മതി. (57700 രൂപ) 

വാങ്ങിക്കുന്നവർക്ക്​ ലാപി​​െൻറ കൂടെ ഒരു കസ്​റ്റം ഹാർഡ്​ ഷെൽ കാരിയിങ്​ കൈസ്​ കൂടി  നൽകുമെന്ന്​ ​െഎസർ പറയുന്നു. വിലയ്​ക്കനുസരിച്ചുള്ള ഗുണവും ​െഎസർ പ്രെഡേറ്ററിന്​ നൽകിയിട്ടുണ്ട്​. 

acer predator

 

മനോഹരമായ വളഞ്ഞ 21 ഇഞ്ച്​ ഫുൾ എച്ച്​ ഡി അൾട്രാ വൈഡ്​ ഡിസ്​പ്ലേയാണ്​ ലാപ്​ടോപി​​െൻറ ഏറ്റവും വലിയ പ്ര​േത്യകത. ജി സിൻസ്​ സപ്പോ​ർട്ടും നൽകിയിട്ടുണ്ട്​. 21:9 ആസ്​പക്​ട്​ റേഷ്യോയോടുകൂടിയ ഡിസ്​പ്ലേക്ക്​ 2560*1080 പിക്​സൽ വ്യക്​തതയുണ്ട്​. ഏഴാം ജനറേഷനിലുള്ള ഇൻറൽ കോർ ​െഎ 7 പ്രൊസസറാണ്​ ഗെയിമിങ്ങ്​ ലാപ്​ടോപിന്​ നൽകിയിരിക്കുന്നത്​. രണ്ട്​ എൻവിഡിയ ജിഫോഴ്​സ്​ ജി.ടി.എക്​സ്​ 1080  ഗ്രാഫിക്​സ്​ കാർഡുകൾ ഗെയിമിങ്ങിന്​ കൂടുതൽ മിഴിവേകും. 

64 ജിബി ഡി.ഡി.ആർ4–2400 റാമാണ്​ പ്രെഡേറ്ററിന്​. കൂടെ നാല്​ 512 ജി.ബി സോളിഡ്​ ​സ്​റ്റേറ്റ്​ ഡ്രൈവുകളും നൽകിയിട്ടുണ്ട്​. ഒരു ടി.ബി ഹാർഡ്​ ​ഡ്രൈവും കരുത്ത്​ പകരും. പ്രെഡേറ്ററി​​െൻറ മറ്റൊരു പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നതാണ്​ അതി​​െൻറ യു.എസ്​.ബി ടൈപ്പ്​ സിയിൽ ഉള്ള തണ്ടർബോൾട്ട്​ 3 സിസ്​റ്റമാണ്​, ഇതി​​െൻറ മികച്ച ഡബിൾ ഷോട്ട്​ ​​പ്രോ ടെക്​നോളജി നെറ്റ്​വർക്​ കണക്ഷൻ  കൂടുതൽ മികവുറ്റതും വേഗതയേറിയതുമാക്കു​മത്രെ.

acer

വിൻഡോസ്​ 10 ഒാപറേറ്റിങ്​ സിസ്​റ്റമാണ്​ പ്രെഡേറ്ററിന്​. മുൻകാമറയിലൂടെ വിൻഡോസ്​ ഹലോ സപ്പോർട്ടും നൽകിയിട്ടുണ്ട്​. ലാപ്​ ​ടോപിന്​ 8.5 കിലോഗ്രാം ഭാരമുണ്ട്​. പ്രെഡേറ്ററിനെകൂളായി സൂക്ഷിക്കാൻ അഞ്ച്​ ഫാനുകളാണ്​ ​െഎസർ നൽകിയത്​. അതിൽ മൂന്നെണ്ണം ​ഏറോ ബ്ലേഡുകൾ അടങ്ങിയതാണ്​. ഒമ്പത്​ കൂളിങ്ങ്​ പൈപ്പുകളും ​െഎസറി​​െൻറ ഡസ്​റ്റ്​ ഡിഫൻഡറും കൂൾബൂസ്​റ്റ്​ ആപ്പുകളുമൊക്കെയാവു​േമ്പാൾ എത്ര നേരം ഗെയിം കളിച്ചാലും ചിൽഡ്​ ആയിരിക്കും നമ്മുടെ പ്രെഡേറ്റർ 21എക്​സ്​.

ആകർഷകമായ ചെറി എം.എക്​സ്​ ബ്രൗൺ കീകളോടുകൂടിയ ഫീൾ സൈസുള്ള ​മെക്കാനിക്കൽ ബാക്ക്​ലിറ്റ്​ കീബോർഡും കൺവേർട്ട്​ ചെയ്യാൻ കഴിയുന്ന ടച്ച്​പാഡും പ്രെഡേറ്ററിനുണ്ട്​. രണ്ട്​ യു.എസ്​.ബി 2 പോർട്ടുകൾ, 2 യു.എസ്​.ബി 3, പോർട്ടുകൾ ഒരു എച്ച.ഡി.എം.​െഎ പോർട്ട്,​ ഒരു എസ്​ ഡി കാർഡ്​ റീഡർ, ഒരു യു.എസ്​.ബി ടൈപ്​ സി തണ്ടർബോൾട്ട്​ 3 പോർട്ടും ഗെയിമിങ്ങ്​ ലാപിനുണ്ട്​. ആറ്​ സ്​റ്റീരിയോ സ്​​പീക്കറുകൾ അതിൽ നാലെണ്ണം റെഗുലറും രണ്ടെണ്ണം സബ്​വൂഫറും ആയിരിക്കും.

Predator_21X


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laptopsmalayalam newstech newsAcerPredatorMobail
News Summary - Acer Predator 21 X Curved Screen Gaming Laptop - Technology
Next Story