Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightമെലിഞ്ഞുണങ്ങിയ...

മെലിഞ്ഞുണങ്ങിയ ലാപിനായി ലോഗോ മാറ്റി എച്ച്.പി 

text_fields
bookmark_border
മെലിഞ്ഞുണങ്ങിയ ലാപിനായി ലോഗോ മാറ്റി എച്ച്.പി 
cancel

അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് വേണ്ടെന്നുവെച്ച ലോഗോയുമായി എച്ച്പി (ഹ്യൂലറ്റ് പക്കാര്‍ഡ്). എച്ച്.പി എന്ന രണ്ട് ഇംഗ്ളീഷ് അക്ഷരങ്ങള്‍ക്ക് പകരമായി നാല് ചെരിഞ്ഞ വരകള്‍ ചേര്‍ന്നതാണ് പുതിയ ലോഗോ. ഏറ്റവും കനവും ഭാരവും കുറഞ്ഞ സ്പെക്റ്റര്‍ 13 ലാപ്ടോപ്പാണ് പുതിയ ലോഗോയുമായി എത്തുന്നത്. ഈ അമേരിക്കന്‍ കമ്പനിയുടെ മുന്‍നിര ഉത്പന്നങ്ങളില്‍ ഇനി ഈ ലോഗോ ആയിരിക്കും ഉപയോഗിക്കുക. 2011ലാണ് പരിഷ്കരണങ്ങളുടെ ഭാഗമായി ഈ ലോഗോ സൃഷ്ടിച്ചത്. എന്നാല്‍ അന്ന് ഇതിനെ കമ്പനി തള്ളിക്കളഞ്ഞു. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം രണ്ടാവുകയാണ് കമ്പനി. പുതിയ ലോഗോയുള്ള മുന്തിയ ഉല്‍പന്നങ്ങളും. പഴയ ലോഗോയുള്ള മറ്റ് ഉല്‍പന്നങ്ങളും. 
 നാലുവര്‍ഷം മുമ്പ് കനവും ഭാരവും കുറഞ്ഞ അള്‍ട്രാബുക്കുകളുടെ ലോകത്ത് ’എച്ച്പി എന്‍വി 14 സ്പെക്റ്റര്‍’ അദ്ഭുതമായിരുന്നു. ഇന്നിപ്പോള്‍ ആരും അള്‍ട്രാബുക്കുകള്‍ തേടിപ്പോകാറില്ല. കാരണം നോട്ട്ബുക് പി.സികളുടെ കനവും ഭാരവും അത്രയേറെ കുറഞ്ഞിരിക്കുന്നു. പിന്നെയും സ്പെക്റ്റര്‍ എന്ന പേര് എച്ച്.പി ഉപയോഗിച്ചു. ഒടിച്ചുമടക്കാന്‍ കഴിയുന്ന 13 ഇഞ്ചുള്ള ‘എച്ച്പി സ്പെക്റ്റര്‍ എക്സ് 360’ ലാപ്ടോപ്  2015ലത്തെി. എന്നാലിപ്പോള്‍ അടവുകളൊന്നും പയറ്റുന്നില്ല. ഫോര്‍കെ ഡിസ്പ്ളേയില്ല, ടച്ച്സക്രീനില്ല, ഊരാവുന്നതോ മടക്കാവുന്നതോ ആയ ശരീരമില്ല, കാണാന്‍ സുന്ദരനായ കരുത്തുള്ള വെറും ലാപ്ടോപ് മാത്രമാണ് സ്പെക്റ്റര്‍ 13. ഒരു കാര്യം വ്യക്തം, ആപ്പിള്‍ മാക്ബുക് എയറിന്‍െറ പാത പിന്തുടരുകയാണ് ലക്ഷ്യം. 


10.4 മില്ലീമീറ്ററാണ് പുതിയ സ്പെക്റ്റര്‍ 13ന്‍െറ കനം. ലെനോവോ യോഗ ടൂ ഇന്‍ വണ്‍ (14.9 എം.എം), അസൂസ് സെന്‍ബുക് UX305FA (12.3 എം.എം), 12 ഇഞ്ച്  മാക്ബുക് (13.1 എം.എം) എന്നിവയാണ് വിപണിയിലെ മറ്റ് കനംകുറഞ്ഞ ലാപ്ടോപുകള്‍. അലൂമിനിയവും കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചാണ് നിര്‍മാണം. അരികുകളില്‍ സ്വര്‍ണനിറത്തിന് ഓടും ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ 1.1 കിലോഗ്രാം മാത്രമായിരിക്കും ഭാരം. കനം കൂട്ടുമെന്നതിനാല്‍ ടച്ച്സ്ക്രീന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷെ ഈ വിഭാഗത്തില്‍ മറ്റ് കമ്പനികള്‍ ചെയ്യുന്നതുപോലെ  ശേഷി കുറഞ്ഞ ബാറ്ററി വേണ്ട ചൂടാവാത്ത ഇന്‍റല്‍ കോര്‍ എം പ്രോസസര്‍ ഉപയോഗിച്ചിട്ടില്ല. കാരണം എച്ച്.പി വാങ്ങുന്നവര്‍ക്ക് വേണ്ടത് ഇന്‍റല്‍ കോര്‍ ഐ പ്രോസസറാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ ചൂട് പുറന്തള്ളാന്‍ രണ്ട് ഫാന്‍ ഘടിപ്പിച്ചു. അകത്ത് നിറഞ്ഞുനില്‍ക്കുന്ന പരന്ന പുതിയ ബാറ്ററി നിര്‍മിച്ചു. 1920 X1080 പിക്സല്‍ റസലൂഷനുള്ള 13.3 ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ ഐ.പി.എസ് ഡിസ്പ്ളേ,  പോറലേല്‍ക്കാത്ത ഗൊറില്ല ഗ്ളാസ് സംരക്ഷണം, യു.എസ്.ബി ടൈപ്പ് സി കണക്ടിവിറ്റി, ആറാംതലമുറ ഇന്‍റല്‍കോര്‍ ഐ 5 , ഇന്‍റല്‍കോര്‍ ഐ 7 പ്രോസസറുകള്‍, എട്ട് ജി.ബി വരെ റാം, അതിവേഗമുള്ള 256 മുതല്‍ 512 ജി.ബി വരെ സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, പത്ത് മണിക്കൂര്‍ ബാറ്ററി ശേഷി, രണ്ട് Bang and Olufsen സ്പീക്കറുകള്‍, അതിവേഗതയുള്ള ഡാറ്റ കൈമാറ്റത്തിന് രണ്ട് തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുകള്‍ എന്നിവയാണ് വിശേഷങ്ങള്‍. അടിസ്ഥാന മോഡലിന് 1,169 ഡോളര്‍ (ഏകദേശം 76,000 രൂപ) വില വരും. ഏപ്രില്‍ 25 മുതല്‍ ബുക് ചെയ്യാം. ജൂണില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hp new logoHewlett-Packardspectre 13 laptop
Next Story