കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിലെ 10ാം പ്രതി സൂഫിയ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് സൂഫിയ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.വിജയകുമാര്‍ മൂന്ന് ദിവസത്തേക്ക് ഇളവ് അനുവദിച്ചത്്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ കഴിയുന്ന ഭര്‍തൃപിതാവിനെ സന്ദര്‍ശിക്കാന്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. ജാമ്യ വ്യവസ്ഥ പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂഫിയ നേരത്തേ കോടതിയെ സമീപിെച്ചങ്കിലും അനുവദിച്ചിരുന്നില്ല. എന്നാല്‍, കോട്ടയത്ത് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ബന്ധുവിനെയും കൊല്ലത്ത് ഭര്‍ത്താവ് അബ്ദുന്നാസിര്‍ മഅ്ദനിയെയും സന്ദര്‍ശിക്കാന്‍ കോടതി ഇളവ് അനുവദിച്ചിരുന്നു.