Sorry, you need to install flash to see this content.

view counter

മുന്‍കാമുകിക്ക് എതിരെ ഗിബ്‌സണ്‍ പരാതിനല്‍കി

Wednesday, July 28, 2010
ലോസ് ആഞ്ജലസ്: നിരവധി ഉപായങ്ങള്‍ അവലംബിച്ച് തന്നില്‍നിന്ന് പണം തട്ടിയ മുന്‍ കാമുകിയും ഗായികയുമായ ഗ്രിഗോറീവക്കെതിരെ ഹോളിവുഡ് താരം മെല്‍ഗിബ്‌സണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണ സംഘം കഴിഞ്ഞ ദിവസം ഗിബ്‌സണുമായി ദീര്‍ഘ സംഭാഷണം നടത്തി. അതേസമയം, തന്റെ കക്ഷി നിരപരാധിയാണെന്ന് ഗായികയുടെ വക്താവ് പ്രസ്താവനയില്‍ വിശദീകരിച്ചു. ഗായികയെ ഗിബ്‌സണ്‍ പീഡിപ്പിച്ചെന്ന പരാതിയും കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Share/Bookmark