ഫൊന്‍സേക അറസ്റ്റില്‍; സൈനിക വിചാരണ ചെയ്യും
Tuesday, February 9, 2010
പ്രസിഡന്റ് മഹീന്ദ രാജപക്സെയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനും സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിനുമാണ് അറസ്റ്റെന്ന് ഡെയ്ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫോന്‍സേകയുടെ മാധ്യമ സെക്രട്ടറി സെനേക ഡിസില്‍വയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് വിവരം ഫൊന്‍സേകയുടെ ഭാര്യ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അറസ്റ്റിനു മുന്നോടിയായി ഓഫിസ് പരിസരത്ത് സുരക്ഷാ സന്നാഹം ശക്തിപ്പെടുത്തിയിരുന്നു. തീര്‍ത്തും മാന്യമല്ലാതെ ഫൊന്‍സേകയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് തങ്ങള്‍ കണ്ടതായി മുസ്ലിം കോണ്‍ഗ്രസ് നേതാവ് റഊഫ് ഹകീം റോയിട്ടേഴ്സിനോട് പറഞ്ഞു. |
പുതിയ വാര്‍ത്തകള്‍ |