Sorry, you need to install flash to see this content.

view counter

കേരളം പുറത്ത്

Wednesday, July 28, 2010
കൊല്‍ക്കത്ത: സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കേരളം പ്രീക്വാര്‍ട്ടറില്‍ പുറത്ത്. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ കൃത്രിമ പുല്‍ത്തകിടിയില്‍ യഥാര്‍ഥ കളിയിലേക്കുയരാതിരുന്ന കേരളത്തെ മിസോറം ഏകപക്ഷീയമായ ഒരു ഗോളിനാട് കീഴടക്കിയത്. 62ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ബീഗാംയിച്ചോബീവോഖെയ് ആണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ഈ ജയത്തോടെ ക്വാര്‍ട്ടര്‍ ലീഗിലെത്തിയ മിസോറം, നിലവിലെ റണേ്ണഴ്‌സപ്പായ ബംഗാള്‍, തമിഴ്‌നാട്, ദല്‍ഹി എന്നിവര്‍ക്കൊപ്പം കളിക്കും.
ഒരാഴ്ചക്കിടെ നാലാം മല്‍സരത്തിനിറങ്ങിയ കേരള താരങ്ങള്‍ക്ക് പതിവ് ഫോമിലെത്താനായില്ല. നിരവധി പ്രഫഷനല്‍ താരങ്ങളടങ്ങിയ വടക്കു-കിഴക്കന്‍ ടീമിനെതിരെ കേരളത്തിന് കാര്യമായി തിളങ്ങാനായില്ല. ഒന്നാം പകുതിയില്‍ സ്‌കോര്‍ നില 0-0 ആയിരുന്നു. കെ. രാകേഷും എം.പി. സക്കീറും ഒന്നാം പകുതിയില്‍ അവസരം തുലച്ചിരുന്നു. രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച മിസോറം നിര്‍ണായക ലക്ഷ്യം കണ്ടു.
ബീഖോഖെയ് കേരള പ്രതിരോധ നിരയെ ഇളിഭ്യരാക്കി ഒറ്റക്ക് മുന്നേറിയാണ് കേരള ഗോളി ശരതിനെ മറികടന്നത്. കേരള പ്രതിരോധ താരം അനസ് പരിക്കേറ്റ് സൈഡ്‌ലൈനിലേക്ക് കയറി നിന്നപ്പോഴാണ് ഗോള്‍ പിറന്നത്.
തന്റെ ശിഷ്യര്‍ യഥാര്‍ഥ ഫോമിലേക്കുയര്‍ന്നില്ലെന്ന് കോച്ച് എം.എം. ജേക്കബ് പറഞ്ഞു. ഉച്ചക്കുശേഷം കടുത്ത വെയിലില്‍ കൃത്രിമ പുല്‍ത്തകിടിയില്‍ ചൂടേറിയത് കളിക്കാരെ ബാധിച്ചു. പ്രതിരോധം പാളിയെന്നും കോച്ച് പറഞ്ഞു.
Share/Bookmark