Sorry, you need to install flash to see this content.

view counter

കനത്ത മഴ: പാകിസ്താനില്‍ 300 ലധികം മരണം

Friday, July 30, 2010

പെഷാവര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാകിസ്താനില്‍ 300ലധികം പേര്‍ മരിച്ചു. ആയിരക്കണക്കിനാളുുകള്‍ ഭവന രഹിതരായി. പാകിസ്താന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഖൈബര്‍-പക്തുന്‍ക്വാ പ്രവിശ്യയിലാണ് വെള്ളപ്പൊക്കം കനത്ത നാശം വിതച്ചത്. ഈ പ്രവിശ്യയില്‍ മാത്രമായി 108 പേര്‍ മരിച്ചതായി ദുനിയ ടിവി റിപ്പോര്‍ട്ട് ചെയ്തു.

 

പെഷാവറില്‍ 16 പേരും നൗഷെറയില്‍ നാലു പേരും മരിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേറ്റും വീടുകള്‍ തകര്‍ന്നുമാണ് കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. സ്വാത് താഴ് വരയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 38 പേര്‍ മരിച്ചിട്ടുണ്ട്. പെഷാവറില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായി. പ്രദേശത്ത് ്അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. പെഷവാറില്‍ 30,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മഴ ഏതാനും ദിവസംകൂടി തുടരുമെങ്കിലും ശക്തി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Share/Bookmark