അമിതാഭ് ബച്ചന് കൊച്ചിയില്‍
Monday, February 8, 2010
റസൂല്‍ പൂക്കുട്ടി ഫൌണ്ടേഷനും ലക്ഷ്മി ആശുപത്രിയും ചേര്‍ന്നുള്ള 'ജീവ് ആരോഗ്യ' ചികില്‍സാ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് അമിതാഭ് ബച്ചന് കൊച്ചിയിലെ ലേ മെറിഡിയന് ഹോട്ടലിലെത്തിയത്. കറുത്ത സ്യൂട്ടും നെറ്റിയില്‍ ചന്ദനക്കുറിയുമണിഞ്ഞെത്തിയ അദ്ദേഹം വേദിക്കരികിലെ കുട്ടികളോട് കുശലം പറഞ്ഞു. ക്ഷണിക്കപ്പെട്ട സദസ്സായിരുന്നെങ്കിലും ബച്ചനെ നേരില്‍ കാണാന്‍ മറ്റനേകംപേരുമെത്തി. ഇന്ത്യന്‍ മെഡിക്കല്‍ സംവിധാനങ്ങളില്‍ തനിക്ക് പൂര്‍ണ വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. അസുഖങ്ങളും അപകടങ്ങളും ഉണ്ടായപ്പോള്‍ വിദേശത്ത് പോകാന്‍ സാഹചര്യമുണ്ടായിട്ടും പോകാതിരുന്നത് ഇവിടത്തെ മെഡിക്കല്‍ രംഗത്തോടുള്ള താല്പര്യം കൊണ്ടാണ്. ഓസ്കാര്‍ നേടി ലോകസിനിമയുടെ നെറുകയിലെത്തിയ റസൂല്‍ പൂക്കുട്ടി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണ്. ഓരോരുത്തര്‍ക്കും സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ ബാധ്യതയുണ്ടെന്ന സന്ദേശമാണ് 'ജീവ് ആരോഗ്യ'യിലൂടെ റസൂല്‍ പൂക്കുട്ടി ഫൌണ്ടേഷന് നല്‍കുന്നത്. ഫൌണ്ടേഷന് ബച്ചന് പിന്തുണ വാഗ്ദാനം ചെയ്തു. മുംബൈയിലെ ശിവസേന പ്രശ്നത്തെക്കുറിച്ച ചോദ്യത്തിന് ബച്ചന്റെ മറുപടി ഇങ്ങനെ^'മുംബൈ ശക്തമാണ്, അവിടെ പ്രശ്നങ്ങളൊന്നുമില്ല'. തന്റെ ജീവിതാനുഭവങ്ങളാണ് ഇത്തരമൊരു ചികില്‍സാ പദ്ധതിയിലേക്ക് നയിച്ചതെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. |
പുതിയ വാര്‍ത്തകള്‍ |